Connect with us

kerala

ദേശീയപാതയില്‍ ക്രമക്കേട്; മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ ആരിഫ് എംപി യുടെ പരാതി

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന് കത്തയച്ചു.

Published

on

ആലപ്പുഴ : ദേശീയപാത 66 ല്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവര്‍ത്തിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ എ എം ആരിഫ് എം പി യുടെ പരാതി.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന് കത്തയച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും പരിശോധിക്കണമെന്നും ആണ് എംപിയുടെ ആവശ്യം.

36 കോടി രൂപ ചെലവിട്ട് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഈയിടെയാണ് റോഡ് നവീകരിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടപ്പോഴേക്കും റോഡ് ശോചനീയാവസ്ഥയില്‍ എത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായി വിജയന്‍ സംഘ്പരിവാര്‍ അനുയായിയല്ല, സംഘി തന്നെയാണ്: കെ.എം ഷാജി

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയൻ സംഘ്പരിവാർ അനുയായി പെലെയല്ല എന്നും സംഘിയാണെന്നും ഷാജി പറഞ്ഞു. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ ആരായാലും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഷാജി വ്യക്തമാക്കി.

Continue Reading

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Continue Reading

kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശം: പിണറായിക്ക് ബി.ജെ.പിയുടെ പിന്തുണ

ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുടെ പിന്തുണ. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്. പാണക്കാട് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നും പിണറായി പറഞ്ഞതിൽ തെറ്റില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Continue Reading

Trending