Connect with us

kerala

കേരളത്തില്‍ ഇന്ന് 19,948 കോവിഡ് കേസുകള്‍; 187 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്

Published

on

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3307, എറണാകുളം 2267, തൃശൂര്‍ 2150, കോഴിക്കോട് 2090, പാലക്കാട് 1384, കൊല്ലം 1295, ആലപ്പുഴ 1144, തിരുവനന്തപുരം 998, കണ്ണൂര്‍ 885, കോട്ടയം 908, കാസര്‍ഗോഡ് 726, പത്തനംതിട്ട 656, വയനാട് 539, ഇടുക്കി 425 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പാലക്കാട്, കാസര്‍ഗോഡ് 9 വീതം, തിരുവനന്തപുരം 8, തൃശൂര്‍ 7, പത്തനംതിട്ട 6, എറണാകുളം, കോഴിക്കോട്, വയനാട് 5 വീതം, കൊല്ലം 4, ആലപ്പുഴ, കോട്ടയം 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂര്‍ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂര്‍ 1356, കാസര്‍ഗോഡ് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,17,314 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,492 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2326 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി.

Published

on

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. രണ്ടുപേരും കുടുംബങ്ങളായി രണ്ട് സ്ഥലത്താണ് താമസം. രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു.

ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

Continue Reading

kerala

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍

ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്

Published

on

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കി.  ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.  ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്.  യുഡിഎഫിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ലഭിച്ചു.

സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് പരാജയത്തിലെ ജാള്യതയാണ്. അവര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം.

പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത് ബിജെപിയുടെ അജണ്ടകളാണ്.  ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. വയനാടും പാലക്കാടും ചേലക്കരയിലും തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ യുഡിഎഫിന് കിട്ടി.  പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് അത് സൂചിപ്പിക്കുന്നത്.

Continue Reading

kerala

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി; കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് എൻ ശിവരാജൻ

സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു. 

Published

on

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി. സി കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജൻ പറഞ്ഞു. സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു.

‘അധികാരത്തിന്റെ ഹുങ്ക് കാണിച്ചു ആളുകളെ ഭീഷണിപ്പെടുത്തി പ്രവർത്തിച്ചിട്ട് കാര്യമില്ല. കൺവെൻഷന് ശേഷം തന്നെ ഒരു യോഗത്തിൽ പോലും വിളിച്ചില്ല. പുറത്തുനിന്ന് വന്ന നേതാക്കൾക്ക് പ്രാദേശിക പ്രശ്നം മനസ്സിലായില്ല’ ശിവരാജൻ പറഞ്ഞു.

സുരേന്ദ്രൻ താൻ ഏറ്റവും ഇഷ്ടപ്പെട്ട കരുത്തുറ്റ നേതാവ്. സുരേന്ദ്രൻ പ്രസിഡന്റ്‌ സ്ഥാനത്ത് തുടരണം എന്നാണ് എന്റെ അഭിപ്രായം. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.

പാലക്കാട്ടെ ബിജെപി തലപ്പത്താണ് മാറ്റങ്ങൾ വേണ്ടത്. ആർഎസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയും ബൂത്തുകളിലെങ്കിലും ലീഡ് കിട്ടിയതെന്നും അദേഹം പറഞ്ഞു. അതേസമയം, ശോഭാ സുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് വിജയിക്കുമായിരുന്നുവെന്നും പൊതു വോട്ടുകൾ കൂടി നേടിയെടുക്കാൻ ശോഭയ്ക്ക് കഴിയുമായിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.

Continue Reading

Trending