Connect with us

kerala

കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കണം: സമദാനി

Published

on

 

ന്യുഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച വന്‍കിട വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് വിമാന സര്‍വീസ് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന് എം. പി. അബ്ദുസ്സമദ് സമദാനി, എം. പി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനും വിമാനത്താവളത്തിന്റെ ക്ഷേമവും വികസനവും ഉറപ്പ് വരുത്തുന്നതിനായി ഒരു വര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടനടി സമര്‍പ്പിക്കപ്പെടുന്നതിനും നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു.

ഇരുപതൊന്നു യാത്രക്കാരും രണ്ട് പൈലറ്റുമാരും മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ വിമാനാപകടം നടന്ന് ഒരു വര്ഷം കഴിഞ്ഞിട്ടും അത് സംബന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്.

വിമാനാപകടത്തെ തുടര്‍ന്നാണ് വന്‍കിട വിമാനങ്ങളുടെ സര്‍വീസ് റദ്ധാക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്. അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമയത്തിനകം സമര്‍പ്പിക്കപ്പെടുകയുണ്ടായില്ല. കാലാവധി രണ്ട് മാസം നീട്ടിക്കൊടുത്തിട്ടും റിപ്പോര്‍ട്ട് സമര്‍പ്പണം നീണ്ടു പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സമദാനി പറഞ്ഞു. അപകടം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും നീക്കിക്കളയാനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയി ലേക്ക് തിരിച്ചു കൊണ്ടുവരാനും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കക്കേണ്ടതുണ്ട്.

കേരളത്തിലും പുറത്തുമുള്ള വലിയൊരു ജനവിഭാഗം കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെ സാധാരണക്കാരുടെ ഉപജീവന മാര്‍ക്ഷത്തിലേക്കുള്ള കവാടം കൂടെയാണ് സമദാനി പറഞ്ഞു. അത് പരിഗണിച്ച് വിമാനത്താവളത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്തിച്ചു. ഇക്കാര്യത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും സമദാനി പറഞ്ഞു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം, അത്ലറ്റിക്സില്‍ മലപ്പുറം ചാമ്പ്യന്‍മാര്‍

1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

എന്നാല്‍ അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.

എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനാകും. നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

kerala

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതിനാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്.

Published

on

വഖഫ് വിവാദ പരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24  ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.

വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതിനാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്. ശേഷം മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയില്‍ പകര്‍ത്താന്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ശ്രമിക്കുകയും ചെയ്തു.

വയനാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വഖഫ് വിവാദ പരാമര്‍ശം സുരേഷ് ഗോപി നടത്തിയത്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.

 

 

 

Continue Reading

kerala

‘രാഷ്ട്രീയത്തില്‍ സ്‌നേഹം എന്ന വാക്കിന് ഏറെ സ്ഥാനമുണ്ടെന്ന് വയനാട് എന്നെ പഠിപ്പിച്ചു’ -രാഹുല്‍ ഗാന്ധി

ഇന്ന് വൈകീട്ട് തിരുവമ്പാടിയില്‍ നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Published

on

രാഷ്ട്രീയത്തില്‍ സ്‌നേഹം എന്ന വാക്കിന് ഏറെ സ്ഥാനമുണ്ടെന്ന് വയനാട് തന്നെ പഠിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പിനെ അതിജീവിക്കാനുള്ള ആയുധമാണ് സ്നേഹമാണെന്ന് വയനാട്ടിലെത്തിയതിന് ശേഷമാണ് തനിക്ക് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെത്തിയപ്പോള്‍ ആളുകള്‍ തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും സ്‌നേഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നുവെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

വയനാടിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് മലയാളത്തില്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ റോഡ്ഷോ കാണാനെത്തിയ പതിനായിരങ്ങള്‍ ആര്‍പ്പുവിളിച്ചു. ഐ ലവ് വയനാട് എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന റോഡ്‌ഷോയിലാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്.

ഇന്ന് വൈകീട്ട് തിരുവമ്പാടിയില്‍ നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യു.ഡി.എഫ് ഘടകകക്ഷികളുടെയും പതാകകളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Continue Reading

Trending