Connect with us

kerala

ഒരു ഭാഗത്ത് ഫൈനും മറു ഭാഗത്ത് കിറ്റും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Published

on

 

തിരുവനന്തപുരം:  കോവിഡ് ആനന്തര സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സബൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷം നിയമസഭയില്‍.

കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസ് ആയെന്നും  സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.

വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും ഇതെന്ത് നയം ബവ്‌കോയിലേതു പോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്നെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്

Published

on

മലപ്പുറം: തൃശൂര്‍ പൂരം കലങ്ങാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്ന ആരോപണം വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല. ജനങ്ങളും ഇടത്പക്ഷ നേതാക്കള്‍ തന്നെയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പൂരം കലങ്ങിയതിന്റെ ഗുണപോക്താക്കള്‍ ബി.ജെ.പിയാണ്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മാത്രം ബോധ്യപ്പെട്ടാല്‍ പോരായെന്നും ജനങ്ങളെ കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. മുസ്്‌ലിംലീഗ് പറഞ്ഞിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എമാരും മുന്‍മന്ത്രിയും മറ്റുനേതാക്കളുമെല്ലാം പറയുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരണമെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണോയെന്ന് യൂ.ഡി.എഫ് കൂടിയാലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പിവി അന്‍വറിനെതിരെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത വ്യാജം: പി.എം.എ സലാം

Published

on

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും?

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

Trending