Connect with us

News

കോവിഡ് ആശങ്ക ഒഴിയാതെ യൂറോപ്യന്‍ രാജ്യങ്ങള്‍

Published

on

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കണക്കുകളില്‍ ജനസംഖ്യയുടെ പകുതിയിലേറെയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ ഇത് 20 കോടിയിലേറെ വരും. 70 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെന്നതുമാത്രമാണ് വെല്ലുവിളി.

മൂന്നാം തരംഗമായും അതുകഴിഞ്ഞുള്ള നാലാം തരംഗമായും കോവിഡ് വീണ്ടും അതിവേഗം പടരുന്നു. ഫ്രാന്‍സ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറി. ജര്‍മനിയിലും സ്ഥിതി അതിഗുരുതരമാണെന്ന് ചാന്‍സ്‌ലര്‍ അംഗല മെര്‍കല്‍ പറയുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പുതിയ രോഗികളില്‍ മഹാഭൂരിപക്ഷത്തെയും വേട്ടയാടുന്നത്. വാക്‌സിനെടുത്തവരെയും രോഗം കീഴടക്കുന്നു.

ലക്ഷം പേരില്‍ 12.2 എന്ന തോതിലാണ് ജര്‍മനിയിലെ പുതിയ രോഗബാധ. ജൂലൈ ആദ്യനാളുകളെ അപേക്ഷിച്ച് അതിവേഗമാണ് വ്യാപനം. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ആരോഗ്യ പാസ് നിര്‍ബന്ധമാക്കിയിരുന്നു. റസ്‌റ്റൊറന്റുകള്‍, കഫേകള്‍, ഷോപിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് മുതലും വേണമെന്നാണ് നിര്‍ബന്ധം. ഇതോടെ വാക്‌സിനെടുത്തതിന്റെ തെളിവോ കോവിഡ് നെഗറ്റീവായതിന്റെ രേഖയോ ഹാജരാക്കിയാലേ പൊതു സ്ഥലങ്ങളില്‍ എത്താനാകൂ.

ഇറ്റലിയും സമാന നിയമങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗസ്റ്റ് മുതലാകും നിയന്ത്രണങ്ങള്‍ നടപ്പില്‍വരിക. കോവിഡ് ലോക്ഡൗണില്‍നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടന്ന യു.കെയിലും കോവിഡ് വ്യാപനം ഭീതി വിതക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.

ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

 

Continue Reading

india

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയില്‍

Published

on

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ അതീവ ജാഗ്രത. വനമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന ഇന്നും തിരച്ചില്‍ തുടരും.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്‌മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

Continue Reading

GULF

ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു 

Published

on

റസാഖ് ഒരുമനയൂർ
ഫുജൈറ: പ്രമുഖ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിനുപുറമെ മുംബൈ സര്‍വ്വീസിനും ഇന്നലെ തുടക്കം കുറിച്ചു. കണ്ണൂരിലേക്കും മുംബൈയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. ഫുജൈറയിലെത്തിയ പ്രഥമ വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു.
 ഫുജൈറക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള വ്യോമഗ താഗതം വര്‍ധി പ്പിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ടൂറിസവും സാമ്പത്തികവുമായ ബന്ധങ്ങളും ഇ തിലൂടെ കൂടുതല്‍ ശക്തിപ്പെടും.
ഫുജൈറയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ സര്‍വ്വീസുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍ സലാമി വ്യക്തമാക്കി.
 കേവലം പുതിയ വ്യോമപാതയുടെ ഉദ്ഘാടനം മാത്രമല്ല, മറിച്ചു നമ്മുടെ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ത്തിന്റെയും സംയോജനത്തിന്റെയും തന്ത്രപരമായ ചക്രവാളങ്ങളുടെ തുടക്കമാണിത്. ഫുജൈറയുടെ മ നോഹരമായ പ്രകൃതി, പുരാതന ചരിത്രം, സമ്പന്നമായ സംസ്‌കാരം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു പ്രധാന കവാടമായി വര്‍ത്തിക്കുകയും ടൂറിസം, വ്യാപാരം, സാംസ്‌കാരിക വിനിമയം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍സലാമി പറഞ്ഞു.
പുതിയ സര്‍വ്വീസ് വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ നിരവ ധി അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്രവിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാ പ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ഫുജൈ റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിലവാരത്തിലും സന്നദ്ധതയിലും ഇന്‍ഡിഗോക്കുള്ള ആത്മവിശ്വാസമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഫുജൈറയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ നെറ്റ്വര്‍ക്ക് വഴി പ്രധാന ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ച്ചേരാനാകും. മാലിദ്വീപ്, ബാങ്കോക്ക്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, സീഷെല്‍സ്, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് വിപുലമായ ശൃംഖലയുണ്ട്.
 യാത്രക്കാരുടെ സൗകര്യം മാനിച്ചു ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന സൗജന്യ ഷട്ടില്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ കിഴക്കന്‍ തീരത്ത് തന്ത്രപരമായി വളരെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതി  ചെയ്യുന്ന ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ ആധുനിക സൗകര്യങ്ങള്‍, സൗജന്യ പാര്‍ക്കിംഗ് എന്നിവയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹ മ്മദ് അല്‍ ബലൂഷി പറഞ്ഞു.
 ഇതോടനുബന്ധിച്ചു വിഐപി ലോഞ്ചില്‍ ഒരുക്കിയ പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ബലൂഷി, മുഹമ്മദ് അബ്ദുല്ല അല്‍സലാമി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ഖല്ലാഫ്, ഇന്‍ഡിഗോ ഗ്ലോ ബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Continue Reading

Trending