Connect with us

india

24 മണിക്കൂര്‍ 43,393 പേര്‍ക്ക് കോവിഡ്: 911 മരണം

രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു

Published

on

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 43,393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,07,52,950 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 44,459 പേര്‍ രാജ്യത്ത് രോഗമുക്തരായി.

രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,98,88,284 ആണ്. നിലവില്‍ 4,58,727 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 911 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 36,89,91,222 പേര്‍ വാക്‌സിന്‍ എടുത്തു.

india

സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവ് പിടിയില്‍

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി

Published

on

ലഖ്‌നോ: സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവ് പിടിയില്‍. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.

പരശുരാം വന്‍ശജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇയാള്‍ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിനെതിരെയും ഫേസ്ബുക്ക് പേജിനെതിരെയും വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

india

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബീജാപൂരില്‍ സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം

Published

on

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്കിടെയായിരുന്നു സംഘട്ടനം. ബുധനാഴ്ച രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപ്പറേഷനില്‍ 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബീജാപൂരിലും ഉണ്ടായത്. ജനുവരി ആറിന് നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍ ജില്ലയുടെ അതിര്‍ത്തിയിലുള്ള അബുജ്മദ് മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് വിവിധ ഓപ്പറേഷനുകളിലായി 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

Continue Reading

india

നീറ്റ് യു.ജി 2025; ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം

സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക

Published

on

ന്യൂഡല്‍ഹി: 2025ലെ നീറ്റ് യു.ജി പരീക്ഷ ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനം. സാധാരണ പോലെ പേന, പേപ്പര്‍ മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കല്‍ കമീഷന്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.

2025ലെ നീറ്റ് യു.ജി പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാക്കണോ അതോ പേന, പേപ്പര്‍ മോഡില്‍ നടത്തണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ സാധാരണ പോലെ പേന-പേപ്പര്‍ മോഡില്‍ തുടരാനാണ് തീരുമാനമായത്.

അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.

Continue Reading

Trending