Connect with us

Football

സ്വപ്‌ന ഫൈനലിന് മുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി

ചിലിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ ഗബ്രിയേല്‍ ജെസ്യൂസിന് ഫൈനല്‍ കളിക്കാനാവില്ല

Published

on

റിയോ ഡി ജനെയ്‌റോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലിന് ഒരുങ്ങുന്ന ബ്രസീല്‍ ടീമിന് കനത്ത തിരിച്ചടി. ചിലിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ ഗബ്രിയേല്‍ ജെസ്യൂസിന് ഫൈനല്‍ കളിക്കാനാവില്ല.

ചിലിക്കെതിരായ മത്സരത്തിന്റെ 48ാം മിനിറ്റില്‍ മെനയെ അപകടകരമായ രീതിയില്‍ കുങ്ഫു ചലഞ്ച് ചെയ്ത ജെസ്യൂസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. പാക്വേറ്റയിലൂടെ ബ്രസീല്‍ ലീഡെടുത്ത് രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴാണ് ജെസ്യൂസ് പുറത്തുപോയത്. 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോളില്‍ പ്രതിരോധിച്ച് നിന്ന് ബ്രസീല്‍ സെമിയിലെത്തുകയായിരുന്നു.

പെറുവിനെതിരായ സെമി ഫൈനലിലും ജെസ്യൂസ് പുറത്താണിരുന്നത്. പകരം എവര്‍ട്ടനാണ് ബ്രസീലിനായി കളിച്ചത്. മരക്കാനയില്‍ ഇന്ത്യന്‍ സമയം ഞായാറാഴ്ച്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പയ്യനാട്ടില്‍ സമനിലപ്പൂട്ട്

മലപ്പുറം തുടക്കം മുതല്‍ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.

Published

on

കെ.പി നിഷാദ്

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂര്‍ച്ചയുള്ള അക്രമണം മെനയാന്‍ പോലും ഇരുടീമുകള്‍ക്കുമായില്ല. 89 മിനിറ്റില്‍ തൃശൂരിന്റെ സി.കെ വിനിതിന്റെ ഷോട്ട് മാത്രമാണ് ഗോളിയെ പരീക്ഷിച്ചത്. മലപ്പുറം തുടക്കം മുതല്‍ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.

മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും പോയിന്റ് പട്ടികയില്‍ നിലവിലുള്ള സ്ഥാനത്ത് തന്നെ തുടരും. നാല് പോയിന്റോടെ മലപ്പുറം എഫ്.സി നാലാം സ്ഥാനം നിലനിര്‍ത്തി. ആദ്യപോയിന്റ് നേടിയ തൃശൂര്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇരുടീമുകളും കാര്യമായ മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്.

കോച്ച് ജിയോവാനി സ്‌കാനുവിന്റെ അസാന്നിധ്യമായിരുന്നു തൃശൂരിന്റെ ടീംലിസ്റ്റിലെ സുപ്രധാന മാറ്റം. പകരം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കോച്ച് സതീവന്‍ ബാലന്‍ കഴിഞ്ഞ മത്സരങ്ങള്‍ കളിച്ച ആറ് താരങ്ങളെ മാറ്റി പരീക്ഷിച്ചു. രണ്ടുമാറ്റങ്ങളുമായാണ് മലപ്പുറം കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിലെ മാറ്റത്തിന് മത്സരഫലത്തെ സ്വാധീനിക്കാനായില്ല.തൃശൂര്‍ മാജിക് എഫ്.സിയുടെ അടുത്ത മത്സരം 24ന് കോഴിക്കോടിനെതിരെ എവേ ഗ്രൗണ്ടിലാണ്. മലപ്പുറം എഫ.സി 25ന് കണ്ണൂര്‍ വാരിയേഴ്സിനെ സ്വന്തം തട്ടകത്തില്‍ നേരിടും.

Continue Reading

Football

ഓണം കളറാക്കാൻ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്സി

അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. ഇന്ന് രാത്രി 7.30ന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നെല്‍കുമെന്ന് ഉറപ്പാണ്.അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലാന്‍ഡിലെയും കൊല്‍ക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം സ്റ്റാറേ എന്ത് തന്ത്രമായിരിക്കാം ഒരുക്കുകായെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അലക്‌സാണ്ടര്‍ കോയെഫ്, നോഹ സദോയി, ജീസസ് ജിമിനസ്, നായകന്‍ അഡ്രയന്‍ ലൂണ, മലയാളി താരങ്ങളായ കെ പി രാഹുല്‍, വിബിന്‍ മോഹന്‍, ഗോളി സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കളത്തിലിറങ്ങും.

Continue Reading

Football

രണ്ട് ഗോളും ഒരു അസിസ്റ്റും; പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മെസ്സി

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്.

Published

on

രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സി. ഫിലാഡെല്‍ഫിയ യൂണിയനെതിരെയാണ് മെസ്സി കളത്തില്‍ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടി ഇന്റര്‍ മയാമി വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നല്‍കിയത്.

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്. മത്സരം തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കുശേഷം തന്നെ മിഖായേല്‍ ഉഹ്റെയിലൂടെ ഫിലാഡെല്‍ഫിയ ലീഡ് നേടിയിരുന്നു.

26ാം മിനിറ്റില്‍ മെസ്സി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ജോര്‍ദി ആല്‍ബയില്‍ നിന്നും പന്ത് സ്വീകരിച്ച സുവാരസ് അത് മെസ്സിയിലേക്ക് എത്തിക്കുകയായിരുന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി വീണ്ടും ഗോളടിച്ചതോടെ മയാമി മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. അവസാന മിനിറ്റുകളില്‍ മെസ്സിയുടെ പാസ്സില്‍ സുവാരസ് ഗോള്‍ നേടിയതോടെ മയാമി ലീഡ് അടയാളപ്പെടുത്തി.

മയാമിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം വിജയമായിരുന്നു ഈ മത്സരത്തിലേത്. കോപ്പ അമേരിക്ക ഫൈനലിലുണ്ടായ പരിക്കിനുശേഷം മെസ്സി ആദ്യമായാണ് ഫുട്ബോള്‍ ഗ്രൗണ്ടിലെത്തുന്നത്.

Continue Reading

Trending