Connect with us

world

റഷ്യന്‍ വിമാനം കാണാതായി

Published

on

മോസ്‌കോ: റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 28 യാത്രക്കാരുമായി പോയ വിമാനമാണ് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.

എഎന്‍-26 യാത്ര എന്ന യാത്ര വിമാനമാണ് കാണതായത്.ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനയുള്ള ആശയവിനിമയം നഷ്ടമായി. കുട്ടികള്‍ ഉള്‍പ്പെടെ 28 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ട്. വിമാനം കടലില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്,രണ്ട് ഹെലികോപ്ടറുകളിലാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്‍ലാം വിരുദ്ധ പരാമർശം: ശ്രീലങ്കയിൽ സന്യാസിക്ക് 9 മാസം കഠിന തടവ്

ഇത് രണ്ടാം തവണയാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്.

Published

on

ശ്രീലങ്കയില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയ സന്യാസിക്ക് 9 മാസം കഠിന തടവ്. ഇസ്‌ലാമിനെതിരായ നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി. ഇസ്‌ലാമിനെതിരെ മോശം പരാമര്‍ശം നടത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സന്യാസി ഗണാസരക്കെതിരെ ശിക്ഷ വിധിച്ചത്.

ഇത് രണ്ടാം തവണയാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്. 2016ല്‍ നടന്ന മീഡിയ കോണ്‍ഫറന്‍സിനിടെയാണ് സന്യാസി വിദ്വേഷ പരാമര്‍ശം നടത്തിയത്. തടവ് ശിക്ഷക്ക് പുറമേ സന്യാസി പിഴയും ഒടുക്കേണ്ടി വരും. ഇതിന് പുറമേ കൊളംബോ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് 1500 ശ്രീലങ്കന്‍ റുപ്പിയ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

നിരവധി തവണ വിവാദത്തിലായ സന്യാസിനിയാണ് ഗണാസര. മുന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം മതപരമായ വൈവിധ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രീലങ്കയിലുണ്ടായിരുന്ന നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സമിതിയുടെ തലവനായിരുന്നു.

നിയമത്തില്‍ മാറ്റം വരുത്താനുള്ള സമിതിയുടെ തലവനായ ഗണാസരയെ നിയമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള സന്യാസി വിരാത്തുവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് വിരാമുത്തുവായിരുന്നു.

Continue Reading

News

ന്യൂയോര്‍ക്ക് ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും

ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു.

Published

on

ന്യൂയോര്‍ക്ക് ഹഷ്-മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും. അതേസമയം ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു. പ്രതിയെ തടവോ പിഴയോ പ്രൊബേഷന്‍ മേല്‍നോട്ടമോ കൂടാതെ വിട്ടയക്കുമെന്നും മര്‍ച്ചന്‍ അറിയിച്ചു.

പ്രസിഡന്റ് സ്ഥാനം ട്രംപ് ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിയമ നടപടിയാണിത്. കേസില്‍ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു പണം നല്‍കിയെന്നതാണു ഹഷ് മണി കേസ്. ദുരുദ്ദേശ്യത്തോടെ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മെയ് 30 ന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സ്റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയതും ട്രംപ് ഒളിച്ചുവെച്ചിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമപ്രകാരം തടവോ പിഴയോ മേല്‍നോട്ടമോ ഇല്ലാത്ത ശിക്ഷയായിരിക്കും ഇത്.

 

 

Continue Reading

News

ലോസ് ആഞ്ചലിസില്‍ കാട്ടുതീ; അഞ്ചു മരണം

10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്

Published

on

ലോസ് ആഞ്ചലിസ്: അമേരിക്കയിലെ ലോസ് ആഞ്ചലിസില്‍ കാട്ടുതീയില്‍ അഞ്ചു മരണം. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളായ 30,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടര്‍ന്നത്.

തുടര്‍ന്ന് ഹോളിവുഡ് ഹില്‍സില്‍ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് വെള്ളം വര്‍ഷിച്ച് തീകെടുത്താന്‍ ശ്രമം തുടരുകയാണെന്ന് അഗ്‌നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിന്‍ ക്രൗലി പറഞ്ഞു. രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി ലോസ്ആഞ്ചലിസ് യൂണിഫൈഡ് സ്‌കൂള്‍ സൂപ്രണ്ട് ആര്‍ബെര്‍ട്ടോ കാര്‍വല്‍ഹോ പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അപകടസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending