Connect with us

News

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു

92 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

Published

on

 

കോട്ടബാറ്റോ:തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു.92 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 40 ആളുകളെ രക്ഷപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ഫോഴ്‌സിന്റെ സി 130 നമ്പര്‍ വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ വിമനത്തിന് തീപിടിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന്

9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന് സോണിയ ഗാന്ധി നിര്‍വ്വഹിക്കും. 10 മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. 9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

പ്രധാന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളുമടക്കം 200 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദില്ലിയില്‍ എത്തി. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.

1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ 24, അക്ബര്‍ റോഡ് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമാണ്. പുതിയ ആസ്ഥാനത്തിലേക്ക് മാറിയാലും 24, അക്ബര്‍ റോഡിലെ ആസ്ഥാനം പാര്‍ട്ടി നിലനിര്‍ത്തും.

Continue Reading

kerala

ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി

ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു

Published

on

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. കാക്കനാട് ജയിലിന് മുന്നില്‍ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്ന് സൂചന.

ഇന്നലെയാണ് ഹൈക്കോടതി ആറ് ദിവസത്തെ റിമാന്‍ഡിന് ശേഷം ബോബി ചെമ്മണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.

Continue Reading

kerala

കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്

Published

on

കൊല്ലം: കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയും ദേഹംമുഴുവന്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ കെടുത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭര്‍ത്താവ് ബാബുരാജ് ഒമാനിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.

Continue Reading

Trending