Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്; 146 മരണം

146 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂര്‍ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂര്‍ 641, കാസര്‍ഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂര്‍ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂര്‍ 588, കാസര്‍ഗോഡ് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ടിയെ ഏറ്റുവാങ്ങി നിള; ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കി

തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്

Published

on

മലപ്പുറം: ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ചിതാഭസ്മം ഏറ്റുവാങ്ങി നിള. തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്.

മകള്‍ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്.

Continue Reading

kerala

തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

ബുധനാഴ്ച രാവിലെ കുട്ടിയ്ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

on

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും മൂലം അഞ്ച് വയസുകാരന്‍ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മന്‍സിലില്‍ ജമീലിന്റെയും തന്‍സിയയുടെയും മകന്‍ മുഹമ്മദ് ഇഷാന്‍ (5) ആണ് മരണപ്പെട്ടത്. കുമ്മിള്‍ ഏയ്ഞ്ചല്‍ സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു ഇഷാന്‍. തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ കുട്ടിയ്ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി കഴിച്ച ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി സൗഹൃദ സന്ദര്‍ശനം നടത്തി സാദിഖലി തങ്ങള്‍

ഇന്ന് രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച

Published

on

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ന് രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മതേതരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് ബിഷപ്പിന്റേതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമൂഹങ്ങളെ അടുപ്പിക്കണം, സമുദായങ്ങള്‍ ചേര്‍ന്നിരിക്കണം, പ്രശ്‌നങ്ങള്‍ കൂടിയിരുന്ന് പരിഹരിക്കണം. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ഇടര്‍ച്ച പാടില്ല. മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ആദ്യം ആശങ്ക പരിഹരിക്കണം.

സത്വര പരിഹാരത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. താമസക്കാരെ കുടിയിറക്കരുത്. സര്‍ക്കാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒന്നുകൂടി താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയും സാദിഖലി തങ്ങളുടൊപ്പമുണ്ടായിരുന്നു.

സാദിഖലി തങ്ങളുടെ സന്ദര്‍ശനം ആദരവായി കാണുന്നുവെന്ന് ജോസഫ് പാംപ്ലാനിയും പറഞ്ഞു. ഇത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ഈ സന്ദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇതില്‍ രാഷ്ട്രീയമോ മറ്റു ലക്ഷ്യങ്ങളോയില്ല. വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ഒരുമിച്ച് നില്‍ക്കാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് നില്‍ക്കുമെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending