Connect with us

kerala

മദ്യപിച്ചാല്‍ സ്വഭാവം മാറും; വിസ്മയയെ മര്‍ദിച്ചെന്ന് കിരണ്‍

വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു

Published

on

കൊല്ലം: വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. വിവാഹ ശേഷം അഞ്ചു തവണ വിസ്മയയെ മര്‍ദിച്ചുവെന്ന് കിരണിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ വിസ്മയ മരിക്കുന്ന രാത്രിയില്‍ മര്‍ദിച്ചിരുന്നില്ലെന്നാണ് മൊഴി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസ് മനഃശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും.

ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തില്‍ കിരണ്‍കുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ചയാണ് റിമാന്റിലായിരുന്ന കിരണ്‍ കുമാറിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍പ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു. അതേ ദിവസം രാത്രിയില്‍ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു. മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു.

തുടര്‍ന്നു ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. പ്രകോപനവുമായി കിരണും പിന്നാലെയെത്തി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഇതേ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാര്‍, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മര്‍ദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെ (24) ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വ്യാജപരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട് വോട്ടർമാർ’; പ്രതികരണവുമായി വി.കെ ശ്രീകണ്ഠന്‍

ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.

Published

on

വ്യാജ പരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വി കെ ശ്രീകണ്ഠൻ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എംപി സന്ദീപ് ആർഎസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും ചോദിച്ചു. വർ​ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വികെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.

ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും  ഉയർത്തികൊണ്ട് വന്ന വിവാദങ്ങൾ നീർകുമിള പോലെ പൊട്ടിപ്പോയി.

വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്‌. അവസാനത്തെ ബോംബ് സ്വന്തം പാളയത്തിൽ പൊട്ടി ആളപായമുണ്ടാകുമെന്നല്ലാതെ യുഡിഎഫിനെ ഒരു പോറൽ പോലും ഏൽപിക്കാനാകില്ല.

സന്ദീപിന്റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയിൽ മുണ്ടിട്ടു വന്നതല്ല. സീറ്റ് കിട്ടാത്തതിന് തലയിൽ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കിൽ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ നൽകേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി ചൂണ്ടിക്കാട്ടി.

Continue Reading

kerala

അമ്പലപ്പുഴയിലെ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍

ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

Published

on

അമ്പലപ്പുഴയില്‍ വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശേഷം സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറയുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പറമ്പില്‍ കഴിഞ്ഞ ഞായറാഴ്ച വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന സ്ഥലത്ത് തെങ്ങിന്‍ തൈകള്‍ വെച്ച നിലയിലായിരുന്നു.

രാത്രിയില്‍ വിജയലക്ഷ്മിയുടെ ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപാതകം നടത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് ജയചന്ദ്രന്‍.

 

 

Continue Reading

kerala

സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ഭാഷ ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷന്‍നാണ് സിപിഎമ്മിന്റെ പത്രപരസ്യമെന്ന് ഷാഫി പറമ്പില്‍

സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ ഭാഷയാണെന്നും വര്‍ഗീയ ഭിന്നിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷന്‍നാണ് എല്‍ഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് വടകര എം.പി ഷാഫി പറമ്പില്‍. സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ ഭാഷയാണെന്നും വര്‍ഗീയ ഭിന്നിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഎം ഇത്രയും അധഃപതിക്കരുത്, അപകടകരമായ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. എ കെ ബാലന്‍ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിച്ചയാളാണ് സന്ദീപ്. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞയാളെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ബിജെപിയില്‍ നിന്ന് ഒരാള്‍ പോയതില്‍ സിപിഎം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

 

Continue Reading

Trending