Connect with us

kerala

പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

കടപ്ര പഞ്ചായത്തില്‍ നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.

Published

on

പത്തനംതിട്ട: ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തില്‍ സ്ഥിതീകരിച്ചു. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എ

Published

on

ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് ശാന്തമ്മ (63) യാണ് മരിച്ചത്. വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നിരുന്നു.

മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞുവീണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

Continue Reading

kerala

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍.

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റേഷന്‍ കടകള്‍ അടച്ചിടും. കൂടാതെ കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.

തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

 

Continue Reading

kerala

പറവൂരില്‍ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടി

ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Published

on

പറവൂരില്‍ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സുരേഷിനെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

പറവൂരിലും ചേന്ദമംഗലത്തും കവര്‍ച്ചസംഘം വ്യാപകമായതിനാല്‍ സുരക്ഷ ശക്തമാക്കി. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് പിടികൂടിയത്.

 

 

Continue Reading

Trending