Connect with us

kerala

ന്യൂനമര്‍ദ്ദം ശക്തിപ്പെടില്ല, കേരളത്തില്‍ മഴ കൂടും

Published

on

കൊച്ചി: മണ്‍സൂണ്‍ ന്യൂനമര്‍ദം പ്രതീക്ഷച്ചതുപോലെ ശക്തിപ്പെട്ടില്ലെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ ഇടയാക്കില്ലെന്ന് നിരീക്ഷണം. കനത്ത മഴ തുടരുന്ന വടക്കന്‍ കേരളത്തിനൊപ്പം മധ്യ, തെക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കാന്‍ അനുകൂലമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതിയെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ മഴ ശക്തിയാര്‍ജിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാപിനികളില്‍ നിന്നു ലഭ്യമായ വിവരം പ്രകാരം കാസര്‍കോട് കുഡ്‌ലു സ്‌റ്റേഷനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.5 സെ.മീ മഴ ലഭിച്ചു. വെള്ളരിക്കുണ്ട് (9.2), പിലിക്കോട് (10.4), പയ്യന്നൂര്‍ (9.1), ഇരിക്കൂര്‍ (7.6), മട്ടന്നൂര്‍ (9.3) വയനാട് പടിഞ്ഞാറത്തറ ഡാം (4.6), കോഴിക്കോട് കക്കയം (4.9), കണ്ണൂര്‍ ചെറുതാഴം (5.1) എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെ മഴ.

സംസ്ഥാനത്ത് മറ്റു ജില്ലകളിലും 1 മുതല്‍ 6 സെ.മി വരെ മഴ ലഭിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഈ സാഹചര്യം അടുത്ത 24 മണിക്കൂര്‍ കൂടി തുടരും. മഹാരാഷ്ട്ര തീരം മുതല്‍ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദപാത്തി രൂപം കൊണ്ടതാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തിയാര്‍ജിക്കാന്‍ കാരണം. അടുത്ത 24 മണിക്കൂറില്‍ കൂടുതലല്‍ ജില്ലകളിലേക്ക് വ്യാപിക്കും. ഇടവിട്ട മഴയാണ് പ്രതീക്ഷിക്കുന്നത്.

കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇടവേളകള്‍ കുറഞ്ഞ് കൂടുതല്‍ മഴ ലഭിക്കും. വയനാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഇതേ കാലാവസ്ഥയാകും ഉണ്ടാകുക. വയനാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ കുറയും. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇടവേളകളോടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശൂരില്‍ ഇടവേളകളോടുകൂടിയ ഇടത്തരം മഴയും എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇടവേളകളോടെ ഇടത്തരം മഴയോ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയോ പ്രതീക്ഷിക്കാം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സമാന തോതിലായിരിക്കും മഴ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോചെ ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

Published

on

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും. വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു.

സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. നിയമത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തേടാനാണ് തീരുമാനം. ഉച്ചയോടെ സ്‌പെഷ്യല്‍ മെന്‍ഷനിങ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു.

പരാതിയും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. ആദ്യം സമര്‍പ്പിച്ച കേസുകള്‍ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയില്‍ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി പറഞ്ഞു.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ കളത്തില്‍ ഇറക്കിയത് ബി രാമന്‍ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.

Continue Reading

kerala

‘പൊന്നുംവില’; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

ഇതോടെ സ്വര്‍ണവില ഗ്രാമിന് 7258 രൂപയായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഗ്രാമിന് 25 രൂപയാണ് കൂടിയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7258 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യമാണുള്ളത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

kerala

കൊക്കയിലേക്ക് മറിഞ്ഞ ഥാർ ജീപ്പിലും പരിക്കേറ്റ യുവാവിന്റെ പോക്കറ്റിലും എംഡിഎംഎ, 2 പേർക്കെതിരെ കേസ്

രുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

Published

on

കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ ‍‍രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഒൻപത് മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടമുണ്ടായത്. ഥാർ ജീപ്പ് രണ്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയിൽ നിന്നും ഇർഷാദിനേയും ഫാരിസിനേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎയുടെ ചെറിയ പാക്കറ്റ് കണ്ടെത്തുന്നത്.

അപകടത്തിൽ വഹാനത്തിലുണ്ടായിരുന്ന ഇരുവർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലഹരിവസ്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മയക്കുമരുന്ന വിൽപനയുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

Trending