Connect with us

india

കോവിഷീല്‍ഡിന് 780, കോവാക്‌സിന് 1410; സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില

Published

on

ഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍.കോവിഷീല്‍ഡ് 780, കോവാക്‌സിന്‍ 1410, സ്പുട്‌നിക് 1145 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില.

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25 ശതമാനം വാക്‌സിനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാന്‍ സാധിക്കുക. വാക്‌സിന്‍ വിതരണത്തിലെ പിഴവില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശത്തിന് പിന്നാലെ, പതിനെട്ട് തികഞ്ഞ എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21 മുതലാണ് ഇത് നടപ്പാക്കുക.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

Published

on

ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസാണെന്നും കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പറഞ്ഞു. ബിജെപി അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂവെന്നും. ബിജെപി സര്‍ക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

india

കടല പാകം ചെയ്യാന്‍ അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.

Published

on

നോയിഡയില്‍ ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.

വിഷപ്പുക ശ്വസിച്ച് യുവാക്കള്‍ മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കി വില്‍പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്‍ മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending