Connect with us

News

പുലികളാണ് പറങ്കികള്‍

പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ യൂറോയില്‍ മൂന്ന് ഗോളുകളായിരുന്നു സി.ആറിന്റെ സമ്പാദ്യം

Published

on

2016 ലായിരുന്നു അവസാന യൂറോ. അന്നത്തെ ആതിഥേയര്‍ ഫ്രാന്‍സ്. അന്റോണിയോ ഗ്രീസ്മാനും പോള്‍ പോഗ്ബയുമെല്ലാം കത്തിയ ടീം. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. സ്റ്റഡെ ഡി ഫ്രാന്‍സില്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തി നടന്ന മല്‍സരത്തില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചത് ആതിഥേയര്‍ക്ക്. 98 ലെ ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സ് സ്വന്തമാക്കിയതിന് ശേഷം സ്വന്തം കാണികള്‍ മറ്റൊരു വലിയ കിരീടം സ്വപ്‌നം കണ്ട രാത്രി. നിശ്ചിത സമയത്ത് ഗോളുകളില്ല. പക്ഷേ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പരുക്കുമായി പുറത്ത്. വെയില്‍സിനെതിരായ സെമിയില്‍ തകര്‍പ്പനൊരു ഗോള്‍ നേടിയ ശേഷം ഫൈനലില്‍ തന്റെ രാജ്യത്തിന് വന്‍കരാ കിരീടം സമ്മാനിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ സി.ആര്‍ പുറത്ത് പോയിട്ടും പറങ്കിസംഘം വഴങ്ങിയില്ല. മല്‍സരം അധിക സമയത്തേക്ക്. 109-ാം മിനുട്ടില്‍ ഇദറിന്റെ കാലുകളില്‍ നിന്ന് വന്ന് പന്ത് ഫ്രാന്‍സിന്റെ വലയില്‍ കയറുന്നു. അടുത്ത പതിനൊന്ന് മിനുട്ടില്‍ പോര്‍ച്ചുഗീസ് പ്രതിരോധം പൊരുതി നില്‍ക്കുന്നു. അവര്‍ േജതാക്കളാവുന്നു-ആ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ വന്‍കരാ കിരീടം. പരുക്കിലും റൊണാള്‍ഡോ മൈതാനം നിറഞ്ഞ് ഓടുന്ന ആഹ്ലാദ മുഹൂര്‍ത്തം.

ആ നേട്ടത്തിന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. മറ്റൊരു യൂറോ എട്ട് ദിവസം അരികെ നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്മാര്‍ എന്ന പട്ടവുമായി പോര്‍ച്ചുഗല്‍ വരുന്നത്. സൂപ്പര്‍ താരത്തിന്റെ അവസാന യൂറോയായിരിക്കുമിത്. കിരീടം നിലനിര്‍ത്തുന്നതിനൊപ്പം അദ്ദേഹത്തെ കാത്ത് വലിയ റെക്കോര്‍ഡുമുണ്ട്. ആറ് ഗോളുകല്‍ കൂടി സ്‌ക്കോര്‍ ചെയ്യാനായാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ ഉയര്‍ന്ന ദേശീയ ഗോള്‍ നേട്ടക്കരാനായി അദ്ദേഹത്തിന് മാറാം. മുന്‍ ഇറാനിയന്‍ നായകന്‍ അലി ദായിയുടെ നാമധേയത്തിലാണ് ഇപ്പോള്‍ ആ റെക്കോര്‍ഡ്. 109 ഗോളുകളാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. 103 ലാണ് നിലവില്‍ സി.ആറിന്റെ റെക്കോര്‍ഡ്. ആറാം യൂറോ കളിക്കുന്ന സി.ആറിന് പക്ഷേ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ഗ്രൂപ്പ് എഫില്‍ ജര്‍മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരാണ് പ്രതിയോഗികള്‍.

പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ യൂറോയില്‍ മൂന്ന് ഗോളുകളായിരുന്നു സി.ആറിന്റെ സമ്പാദ്യം. റഷ്യന്‍ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും നാല് ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 36 ന്റെ കരുത്തില്‍ ഇത്തവണ അദ്ദേഹം കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാല്‍ അത് ടീമിന് ഉണര്‍വാകും. ഇത്തവണ ശക്തമാണ് ടീം. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ അരങ്ങ് തകര്‍ക്കുന്ന ജാവോ ഫെലിക്‌സ്, ബെര്‍നാര്‍ഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ ഡയസ്, ഡിയാഗോ ജോട്ട എന്നിവരെല്ലാം ടീമിലുണ്ട്. ലിവര്‍പൂള്‍ നിരയില്‍ സ്ഥിരക്കാരനാണ് ജോട്ട. കോച്ച് ജുര്‍ഗന്‍ ക്ലോപ്പയുടെ മുഖ്യ ആയുധങ്ങളില്‍ ഒരാള്‍. ദേശീയ സംഘത്തില്‍ ഇതിനകം കളിച്ച 12 മല്‍സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ സ്വന്തമാക്കിയ താരം. പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി സംഘത്തില്‍ റൂബന്‍ ഡയസ് കോച്ച് പെപ് ഗുര്‍ഡിയോളയുടെ പ്രധാന ആയുധമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നായകനായിരുന്നു യൂറോപ്പ ഫൈനലില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്. ടീമിന്റെ സ്‌പോട്ട് കിക്ക് വിദഗ്ധന്‍. സ്പാനിഷ് ലാലഗയില്‍ റയല്‍ മാഡ്രിഡിനെയും ബാര്‍സിലോണയെയ പിറകിലാക്കി കിരീടം സ്വന്തമാക്കിയ അത്‌ലറ്റികോ മാഡ്രിഡ് സംഘത്തിലെ ശക്തനാണ് ജാ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

gulf

സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ 47-ാമത് കൊയ്തുത്സവം ഇന്ന് 

മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.  

Published

on

അബുദാബി: അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ ഒരുക്കുന്ന  47-ാമത് കൊയ്തുത്സവം ഇന്ന് നടക്കും. കാര്‍ഷിക മേഖലയില്‍നിന്ന് ലഭിക്കുന്ന ആദ്യഫലം ദേവാലയത്തില്‍ സമര്‍പ്പിക്കുകയെന്ന പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം വിപുലമായ രീതിയിലാണ് ഇത്തവണയും ആഘോഷിക്കുന്നതെന്ന് ഇടവക വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.
രാവിലെ ഏഴുമണിക്ക് കുര്‍ബാനയോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. വൈകീട്ട് മൂന്നുമണിക്ക് ഔദ്യോഗിക ഉല്‍ഘാടനം മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് നി ര്‍വ്വഹിക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ സജ്ഞയ് സുധീര്‍ മുഖ്യാതിഥിയായിരിക്കും. കൊയ്തുത്സവ ദിനത്തില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണത്തില്‍ ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുക. വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്ഥമായ പരിപാടികളും നിരവധി മത്സരങ്ങളുമുണ്ടാകും. തനതായ കേരളീയ രുചിക്കൂട്ടുകളുമായി നിരവധി ഭക്ഷണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കപ്പ-മീന്‍കറി, തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍, ബിരിയാണി, ഗ്രില്‍ ഇനങ്ങള്‍, വിവിധയിനം പായസങ്ങള്‍, പുഴുക്ക്, കുമ്പിളപ്പം,ഇറ്റാലിയന്‍ പലഹാരങ്ങള്‍ മുതലായ തനിനാടന്‍ വിഭവങ്ങളും ലഭ്യമായിരിക്കും.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള കത്തീഡ്രല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ഫെസ്റ്റ്,  മാസ്‌ട്രോ മെജോ ജോസഫിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഗീത മേള, എന്നിവ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. അന്‍ജേല മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം പരിപാടിയുടെ മാറ്റ് കൂട്ടും.
വസ്ത്രങ്ങള്‍, ഇലക്ട്രോണി ക്ക് ഉല്‍പന്നങ്ങള്‍ വീട്ട് സാമഗ്രികള്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിത്യോപയോഗ വസ്തു ക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. കൂടാതെ കരകൗശല വസ്തുക്കള്‍, ഔഷധച്ചെടികള്‍, പുസ്തകങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭിക്കും. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം കര്‍ശനമായി പാലിച്ചു ഇടവാകാംഗ ങ്ങള്‍ വീടുകളി ലും പള്ളിയിലും പാകം ചെയ്യുകയോ ചെയ്യുന്നവയാണ് സ്റ്റാളുകളില്‍ വില്‍പ്പനക്കെത്തിക്കു ന്നത്.
സഹ: വികാരി ഫാ. മാത്യു ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി ബിനോയ് ഫിലിപ്പ് ഗീവര്‍ഗ്ഗീസ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ യു. റജി, ജോയിന്റ് ഫൈനാന്‍സ് കണ്‍വീനര്‍ നൈനാന്‍ ഡാന്യല്‍, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ റോയ് തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹതിരായിരുന്നു.

Continue Reading

News

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നു വീണ് 29 മരണം; നിരവധി പേരുടെ നില ഗുരുതരം

181 യാത്രക്കാരുമായി തായ്‌ലൻഡിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Published

on

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കൂടാതെ ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

കൊറിയൻ പ്രാദേശിക സമയം രാവിലെ 9 മണിക്കായിരുന്നു അപകടം. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Continue Reading

Trending