Connect with us

kerala

ശൈലി മാറ്റും, വര്‍ഗീയതയെ പിഴുതെറിയും ; വി.ഡി.സതീശന്‍

കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും

Published

on

കൊച്ചി: പുതിയ സ്ഥാനലബ്ദി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ടെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .എല്ലാവരുടേയും പിന്തുണവേണമെന്നും വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകും. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്ജിക്കുക എന്നതിനാണ് മുഖ്യ പരിഗണന. വര്‍ഗ്ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചെറിയും.. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില്‍ മാറ്റം വരും. മാറ്റങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കരുണാകരന്‍ ഏകെ ആന്റണി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്‍മാര്‍ ഇരുന്ന കസേരയാണ്. ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് വിസ്മയിപ്പിക്കുന്നു.

കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ല, മഹാമാരിക്കാലത്ത് സര്‍ക്കാരിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണയ്ക്കും. എന്നാല്‍ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കേണ്‍ഗ്രസിലെ തലമുറ മാറ്റം എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിര്‍ദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയതമാക്മായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു. ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികള്‍ മറച്ചിടും. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്. ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ തുടങ്ങിയവരും സതീശനൊപ്പമുണ്ടായിരുന്നു.

 

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending