Connect with us

kerala

കോവിഡ് ബാധിതര്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ഉയര്‍ത്തി

ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം.

Published

on

കോവിഡ് 19 പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. ഇ.എസ്.ഐ വരിക്കാര്‍ക്കും കുടുംബത്തിനും കോവിഡ് ചികിത്സ സൗജന്യമാക്കിയതിനു പുറമെ തൊഴില്‍രഹിതരായിട്ടുള്ള വരിക്കാര്‍ക്ക് എബിവികെഐ പദ്ധതി പ്രകാരം വേതനവും ലഭിക്കാനും സൗകര്യമൊരുക്കി. കൂടാതെ ഇ.എസ്.ഐയില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തൊഴില്‍രഹിതനാണെങ്കില്‍ അടല്‍ ബീമിറ്റ് വ്യക്തി കല്യാണ്‍ യോജന (എബിവികെവൈ) പ്രകാരം വരിക്കാരന് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തൊഴിലില്ലായ്മ വേതനമായും ലഭിക്കും. 91 ദിവസം വരെയാണ് അസുഖ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ കാലയളവില്‍ വരിക്കാര്‍ക്ക് ശരാശരി ദൈനംദിന വേതനത്തിന്റെ 70 ശതമാനം ലഭിക്കുമെന്നും ഇ.എസ്.ഐ വ്യക്തമാക്കി.

ഫാക്ടറിയോ സ്ഥാപനമോ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ വരിക്കാര്‍ക്ക് 1947ലെ ഐഡി ആക്റ്റ് അനുസരിച്ച് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ അലവന്‍സിന് അപേക്ഷിക്കാം. ഇ.എസ്.ഐ ഗുണഭോക്താവ് മരണപ്പെട്ടാല്‍ ശവസംസ്‌കാരച്ചെലവ് ഇനത്തില്‍ 15000 രൂപവരെ നല്‍കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇ.എസ്.ഐയുടെ പ്രത്യേക കോവിഡ് ആസ്പത്രികളില്‍ വരിക്കാര്‍ക്ക് സൗജന്യമായി ചികിത്സ തേടാം. നിലവില്‍ ഇ.എസ്.ഐ നേരിട്ട് നടത്തുന്ന 21 ആസ്പത്രികളും 3676 ഐസൊലേഷന്‍ വാര്‍ഡുകളും 229 ഐസിയും 163 വെന്റിലേറ്റര്‍ കിടക്കകളുമുണ്ട്. ഇഎസ്‌ഐസി പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 26 കോവിഡ് ആശുപത്രിയില്‍ 2023 കിടക്കകളും ലഭ്യമാണ്.

ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം. സ്വകാര്യ ആസ്പത്രിയിലാണ് കോവിഡ് ചികിത്സ തേടുന്നതെങ്കില്‍ ചെലവുകളുടെ തുക ക്ലെയിം ചെയ്യാനും അവസരമുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വരിക്കാര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് ക്ലെയിം സമര്‍പ്പിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു

കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

Published

on

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.

മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്‍കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.

Continue Reading

kerala

മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു

ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

Published

on

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

Continue Reading

kerala

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു

സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.

മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

Continue Reading

Trending