Connect with us

kerala

ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഭീതിനിറച്ച് ‘യാസ്’ വരുന്നു: മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം

Published

on

കൊച്ചി:ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുന്‍പേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികള്‍ ജാഗ്രതയോടെ ഇരിക്കണം. ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമര്‍ദമാകും. ചുഴലിക്കാറ്റായി മാറിയാല്‍ ‘യാസ്’ എന്ന പേരിലാവും അറിയപ്പെടുക. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

kerala

CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്

Published

on

കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.

പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.

ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.

മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.

Continue Reading

kerala

സൈബർ ആക്രമണത്തിന് വിട്ടു കൊടുക്കില്ല; ഭർത്താവ് ശ്രീകുമാറുമായുള്ള ഫോട്ടോ പങ്കുവച്ച് സ്നേഹ

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. സീരിയിൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോൾ ഭർത്താവിനെ ചേർത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാർദ്രമായ ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈബർ ആക്രമണത്തിന് ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന രീതിയുലായിരുന്നു കൂടുതൽ കമന്റുകളും.

Continue Reading

Trending