Connect with us

kerala

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ചെറിയ ഇളവ്, മാംസവില്‍പ്പനശാലകള്‍ മാത്രം ബുധനാഴ്ച രാത്രി 10 വരെ തുറക്കാം

വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു

Published

on

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ചെറിയ ഇളവ് നല്‍കി സംസ്ഥാനസര്‍ക്കാര്‍. മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം നാളെ രാത്രി 10 മണി വരെ തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ ദിനം നമസ്‌കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.

വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. പക്ഷേ, ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ഖാസിമാര്‍ നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലിക്കറ്റ് സര്‍വകലാശാല; ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം

ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായാണ് ആരോപണം.

പരീക്ഷ ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് കോളജുകള്‍ക്ക് ചോദ്യകടലാസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍, പല കോളജുകള്‍ക്കും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ചോദ്യകടലാസ് ലഭിച്ചത്.

ചില കോളജുകള്‍ക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യകടലാസ് ലഭിച്ചു. ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.

Continue Reading

kerala

തലസ്ഥാന നഗരിയില്‍ കലാമാമാങ്കത്തിന് ഇന്ന് തുടക്കം

24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്

Published

on

കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രാവിലെ പത്ത് മണിക്ക് കലയുടെ പെരുന്നാളിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയും. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്.

കലോത്സവത്തിന്റെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇതിനോടകം തലസ്ഥാനത്ത് എത്തി. ഇനി തലസ്ഥാന നഗരത്തിന് അഞ്ച് ദിനങ്ങള്‍ ഉറക്കമില്ലാ നാളുകള്‍. ഉരുളെടുത്ത വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

Continue Reading

kerala

മമ്പാട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം

Published

on

ദമ്മാം: ഖത്തീഫ് കെഎംസിസി നേതാവും അല്‍ അനക് ഏരിയ കമ്മിറ്റി ചെയര്‍മാനുമായ മലപ്പുറം മമ്പാട് ടാണയില്‍ സ്വദേശി പണങ്ങോടന്‍ അബ്ദുല്‍ ഷുക്കൂര്‍ (57) നിര്യാതനായി.
ഖത്തീഫിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.മമ്പാട് ടാണയില്‍ പണങ്ങോടന്‍ ബാപ്പുട്ടിആമിന ദമ്പതികളുടെ മകനാണ്.ഭാര്യ, സാജിദ.മക്കള്‍.സുജൂ സിയാസ്,സിനു സിയാന,സിലി സിഫ്‌ല.
കാല്‍ നൂറ്റാണ്ടോളമായി എ.സി.മെക്കാനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഖത്തീഫില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.പൊതുകാര്യ പ്രസക്തനും കെഎംസിസി യുടെ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.
അബ്ദുല്‍ ഷുക്കൂറിന്റെ വിയോഗത്തില്‍ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തീഫ് കെഎംസിസി പ്രസിഡണ്ട് മുഷ്താഖ് പേങ്ങാട് അറിയിച്ചു.

Continue Reading

Trending