Connect with us

kerala

സംസ്ഥാനത്ത് ലോക് ഡൗണ്‍ ആരംഭിച്ചു : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആരംഭിച്ചു. അനാവശ്യമായി പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നവര്‍ പോലീസ് പാസ്സ് വാങ്ങണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗികളെ സന്ദര്‍ശിക്കല്‍, രോഗികളെ ആശുപത്രിയില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുക എന്നി ആവശ്യങ്ങള്‍ക്ക് മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ. പുരോഹിതര്‍ക്ക് വിവാഹ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാന്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖ എന്നിവ കയ്യില്‍ വച്ച് അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 7.30 വരെ പാഴ്‌സല്‍ നല്‍കാം. അതിഥി തൊഴിലാളികള്‍ കോവിഡ് ബാധിതര്‍ അല്ല എന്ന് ഉറപ്പു വരുത്തിയശേഷം അവര്‍ക്ക് തൊഴിലിടങ്ങളില്‍ താമസവും ഭക്ഷണവും നല്‍കാം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം കരാറുകാര്‍ക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല.

വര്‍ക്ക് ഷോപ്പുകള്‍ ആഴ്ചയില്‍ അവസാനത്തെ രണ്ടുദിവസം തുറക്കാം

വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

തട്ടുകടകള്‍ പാടില്ല

ഹാര്‍ബര്‍ ലേലം നിര്‍ത്തി

ചിട്ടിതവണ പിരിവിന് വിലക്ക്

ചരക്കുഗതാഗതത്തിന് തടസ്സമില്ല

കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും യാത്രാനുമതി.

ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.

പൊതുഗതാഗതം പാടില്ല

 

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending