Connect with us

News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? ; പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു

Published

on

ഡല്‍ഹി : കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോള്‍ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താന്‍ ലോക്ഡൗണ്‍ വേണ്ടിവന്നു. ഇപ്പോള്‍ വിഭവങ്ങളും വാക്‌സീനും നമുക്കുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചും രാത്രി കര്‍ഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ് അദ്ദേഹം പറഞ്ഞു.

സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു. പ്രതിരോധ പദ്ധതിക്കു രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണറുമായി ചേര്‍ന്നു സര്‍വകക്ഷി യോഗം വിളിക്കണം. പരിശോധന വര്‍ധിപ്പിക്കാന്‍ പ്രചാരണം നടത്തണം.ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു.

Published

on

മഞ്ചേശ്വരത്ത് കയര്‍ കട്ടയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാര്‍ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള – സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പളയില്‍ നിന്ന് ബന്ധു വിളിച്ചതിനെ തുടര്‍ന്ന് വാഹനവുമായി ഇറങ്ങിയതാണ് ഇയാള്‍. എന്നാല്‍ 3.20ഓടെ വഴിമധ്യേ കയര്‍ കട്ടയില്‍ ടിപ്പര്‍ ലോറിക്കകത്ത് അവശ നിലയില്‍ അഷീഫിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉപ്പളയില്‍ കാത്തുനിന്ന ബന്ധു തിരക്കി വന്നപ്പോഴാണ് കഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കകത്തു നിന്നും വടിക്കഷ്ണം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Continue Reading

india

വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്‌

ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

Published

on

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.

ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പര്‍വേഷ് വര്‍മ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.

അഭിഭാഷകനായ രജനിഷ് ഭാസ്‌കര്‍ ആണ് പര്‍വേഷ് വര്‍മക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അയാളുടെ ഏജന്റ് നല്‍കുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക. ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

പര്‍വേഷ് വര്‍മ വനിതാ വോട്ടര്‍മാര്‍ക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ഹര്‍ ഘര്‍ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.

മോഡല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം വര്‍മ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയിരുന്നു. ഒപ്പം ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകള്‍ വഴി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും

Continue Reading

kerala

ഹണി റോസിനെയും മറ്റ് സിനിമാ താരങ്ങളെയും ഉദ്ഘാടനങ്ങള്‍ക്കായി വിളിക്കും; ലക്ഷ്യം മാര്‍ക്കറ്റിംഗ്: ബോബി ചെമ്മണ്ണൂര്‍

തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍

Published

on

ജയിലില്‍നിന്ന് ഇറങ്ങി വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ച് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെയും മറ്റ് സിനിമാ താരങ്ങളെയും ഉദ്ഘാടനങ്ങള്‍ക്കായി ഇനിയും വിളിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. തന്റെ ലക്ഷ്യം മാര്‍ക്കറ്റിംഗ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ കാര്യം സിനിമാ താരങ്ങളോടും തുറന്ന് പറയാറുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അതേസമയം ഹണി റോസിന്റെ കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടാവില്ലെന്നും ഇത് തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് മുമ്പാകെ ബോബി ചെമ്മണ്ണൂര്‍ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു.

ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.

 

 

Continue Reading

Trending