Connect with us

News

കോവിഡ് പടര്‍ന്നത് ചൈനീസ് നഗരത്തില്‍ നിന്നാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

കോവിഡ് പടര്‍ന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയില്‍നിന്നാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

Published

on

ബെയ്ജിങ്: കോവിഡ് പടര്‍ന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയില്‍നിന്നാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് പടര്‍ന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ നിരവധി പേര്‍ ആരോപിച്ചുവെങ്കിലും തെളിവില്ലെന്നാണ് യുഎന്‍ പറയുന്നത്.

ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്ധ സംഘമാണ് ലബോറട്ടറിയില്‍നിന്ന് കൊറോണ വൈറസ് ചോര്‍ന്നതിന് തെളിവില്ലെന്ന് അറിയിച്ചിരിക്കുന്നത്. ലാബില്‍നിന്ന് ‘കണ്ടംചാടുന്നതിന്’ പകരം ഇവ രാജ്യത്തെ നിയന്ത്രണങ്ങളില്ലാത്ത വന്യജീവി വ്യാപാരം വഴി വന്നതാകാമെന്ന് സംഘം പറയുകയുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.കെ ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണം; വിമര്‍ശനവുമായി സിപിഎം

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമനെതിരെ വിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിവി വര്‍ഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഎമ്മിനും മുന്‍മന്ത്രി എംഎം മണിക്കുമെതിരെ കെ കെ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സി വി വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. തങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ല. സിപിഎമ്മിനെ നന്നാക്കാന്‍ ശിവരാമന്‍ ശ്രമിക്കേണ്ട. ശിവരാമന്‍ ശിവരാമന്റെ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സിവി വര്‍ഗ്ഗീസ് പ്രതികരിച്ചു.

എംഎം മണിയുടെ പരാമര്‍ശത്തെ ഒറ്റതെറിഞ്ഞ് കാണേണ്ട സാഹചര്യം ഇല്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാം എന്നും നിലവില്‍ സിജിയുടെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം. സാബുവിന്റെ മരണത്തിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

Continue Reading

india

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി- ഡോ.ശശി തരൂർ

കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.

Continue Reading

kerala

പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; ഇക്കുറി മുന്നില്‍ എറണാകുളം

കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

Published

on

സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്. എന്നാൽ ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.

 

Continue Reading

Trending