Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അതേ സമയം യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,19,31,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4312 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 229, കൊല്ലം 139, തിരുവനന്തപുരം 86, എറണാകുളം 130, മലപ്പുറം 127, ഇടുക്കി 100, തൃശൂര്‍ 83, കണ്ണൂര്‍ 65, കോട്ടയം 73, ആലപ്പുഴ 76, പാലക്കാട് 26, കാസര്‍ഗോഡ് 45, പത്തനംതിട്ട 42, വയനാട് 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, തൃശൂര്‍ 304, പാലക്കാട് 106, മലപ്പുറം 249, കോഴിക്കോട് 527, വയനാട് 104, കണ്ണൂര്‍ 121, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,34,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് ടു കോഴക്കേസ്; കേസ് നടത്താന്‍ ചെലവഴിച്ച കോടികള്‍ മുഖ്യമന്ത്രി തിരിച്ചടക്കണം: കെ.എം ഷാജി

അഞ്ചുതവണ ഏകദേശം ഒന്നരക്കോടി രൂപയോളം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ പണമാണ്.

Published

on

തനിക്കെതിരെ പ്ലസ് ടു കോഴക്കേസ് നടത്താന്‍ സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍ മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഹൈക്കോടതി കേസ് റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആ സ്വാധീനത്തിന് താന്‍ വഴങ്ങിയില്ലെന്നും കെ.എം ഷാജി പറഞ്ഞു.

അഞ്ചുതവണ ഏകദേശം ഒന്നരക്കോടി രൂപയോളം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ പണമാണ്. എന്നുവെച്ചാല്‍ തന്റെ കൂടി പണമാണ്. അത് തിരിച്ചടക്കാനുള്ള മര്യാദയാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നാണ് കെ.എം  ഷാജിയുടെ പരാമര്‍ശം.

ഇഷ്ടമില്ലാത്തവരെ എങ്ങനെ തകര്‍ക്കണമെന്ന് പിണറായി വിജയന് നന്നായി അറിയാം. ഈ കേസുകൊണ്ടെങ്കിലും കണ്ണു തുറന്നെങ്കില്‍ സന്തോഷമെന്നും കെ.എം ഷാജി പറഞ്ഞു.

 

Continue Reading

india

സംഭാലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ പൊലീസ്

ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.

Published

on

ഉത്തര്‍പ്രദേശിലെ സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.

എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു. ജനാധിപത്യപരമായിട്ട് കാര്യങ്ങള്‍ അറിയാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ട് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഭീകരത പൊലീസിലൂടെ തെളിഞ്ഞു.

രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി, പി.വി. അബ്ദുൽ വഹാബ് എന്നീ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.

 

 

 

 

Continue Reading

Film

പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ

നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

Published

on

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നീക്കിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയായിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചു. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാ​ഗ്യം വെച്ചുപുലർത്തുകയാണെന്നും പറഞ്ഞു. ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാതിരുന്നതോടെയാണ് താരം കേസുമായി മുന്നോട്ടുപോയത്.

Continue Reading

Trending