Connect with us

Cricket

രോഹിത്തും അക്ഷറും തിളങ്ങി; മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്

Published

on

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ ആശിച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കി. പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി മതി.

57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു. ആറുവിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റണ്‍സിന് ചുരുട്ടിക്കെട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്‌കോര്‍ 33-ല്‍ നില്‍ക്കേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 11 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗില്ലിന്റെ ശ്രമം വിഫലമായി. പന്ത് ക്രോളി കൈയ്യിലൊതുക്കി.

പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ തൊട്ടടുത്ത ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജാക്ക് ലീച്ച് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. അക്കൗണ്ട് തുറക്കും മുന്‍പേ പൂജാര പുറത്തായി. 33 ന് പൂജ്യം എന്ന നിലയില്‍ നിന്നും 34 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.

പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 63 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 12-ാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ കോലിയ്ക്കൊപ്പം രോഹിത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

എന്നാല്‍ സ്‌കോര്‍ 98-ല്‍ നില്‍ക്കെ 27 റണ്‍സെടുത്ത കോലിയെ മടക്കി ജാക്ക് ലീച്ച് വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. ലേറ്റ് കട്ടിന് ശ്രമിച്ച കോലിയുടെ ബാറ്റിലുരസി പന്ത് വിക്കറ്റ് തെറിപ്പിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 21.4 ഓവറില്‍ വെറും 38 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഇംഗ്ലണ്ടിനായി 53 റണ്‍സെടുത്ത സാക്ക് ക്രോളി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ല

സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി.

Published

on

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.

രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.

ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.

Continue Reading

Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

Published

on

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യതാരങ്ങള്‍ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും ഇടംപിടിച്ചു. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിനു വലിയ പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്നായി ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളായിരുന്നു സ്മൃതി മന്ദാന കളിച്ചത്. 743 റണ്‍സാണ് താരം നേടിയത്.

അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനായില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു ബുംറ. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

 

Continue Reading

Cricket

ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ്; ഇന്ത്യ 369-ല്‍ അവസാനിച്ചു, രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് ഓസീസ്‌

189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലിയോണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

Published

on

സെഞ്ച്വറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369 റണ്‍സില്‍ അവസാനിച്ചു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലിയോണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓസീസിനായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുംറ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.തൊട്ടു പിറകെ ഉസ്മാന്‍ ഖവാജയെ (21) ക്ലീന്‍ ബ്ലൗല്‍ഡാക്കി സിറാജ.് മാര്‍നസ് ലബുഷെയ്‌നും സ്മിത്തുമാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. അവര്‍ക്കിപ്പോള്‍ 168 റണ്‍സ് ലീഡായി.

നേരത്തേ കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ ചുമലില്‍ താങ്ങിയത് 21-കാരനായ നിതീഷായിരുന്നു. ഏഴിന് 221 റണ്‍സെന്നനിലയില്‍ പതറുമ്പോള്‍ ഇന്ത്യക്കുമുന്നില്‍ ഫോളോ ഓണ്‍ ഭീഷണിയുണ്ടായിരുന്നു. അഞ്ചിന് 164 റണ്‍സെന്നനിലയില്‍ കളിതുടര്‍ന്ന ഇന്ത്യക്കായി ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാനായില്ല. അനാവശ്യഷോട്ടിലാണ് പന്ത് പുറത്തായത്. നിതീഷും വാഷിങ്ടണ്‍ സുന്ദറും ക്രീസില്‍ ഒരുമിച്ചതോടെയാണ് ഓസീസ് ബൗളര്‍മാര്‍ക്കെതിരേയുള്ള ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് കണ്ടത്.

എട്ടാം വിക്കറ്റില്‍ 285 പന്ത് നേരിട്ട സഖ്യം 127 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ ഫോളോഓണ്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയത്. ഇതിനിടെ നിതീഷ് സെഞ്ചുറിയും വാഷിങ്ടണ്‍ അര്‍ധസെഞ്ചുറിയും (50) കണ്ടെത്തി.

Continue Reading

Trending