Connect with us

india

ദേശീയ പതാക എന്നും ഉയരത്തില്‍ പാറിക്കും; ദേശീയ പതാകയെ അവഹേളിച്ചിട്ടില്ല: മോദിക്ക് മറുപടിയുമായി കര്‍ഷകര്‍

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു

Published

on

ഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് നരേഷ് തികായത്. കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല. ആരേയും അതിന് അനുവദിക്കുകയുമില്ല. എല്ലായിപ്പോഴും അതിനെ ഉയരത്തിരല്‍ പാറിക്കും’ നരേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തരുത്’: സൈറ ബാനു

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത് സൈറ ബാനു പറഞ്ഞു

Published

on

സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.

‘ ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്’- സൈറ ബാനു പറയുന്നു.

സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. “മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് റഹ്മാന്‍ തന്‍റെ എക്സിൽ കുറിച്ചത്.

Continue Reading

india

പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം; കെ.സി വേണുഗോപാല്‍

മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Published

on

വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Continue Reading

india

പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

Published

on

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനം നടക്കുക ഡിസംബര്‍ 20 വരെയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

വയനാടിന്റെ നിയുക്ത എംപിയായി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രിയങ്കയുടെ തിലക്കമാര്‍ന്ന വിജയം 2024ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് .

6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. എന്നാല്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന്‍ മോകേരി 211407 വോട്ടുകളാണ് നേടിയത്. എന്നാല്‍ 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.

Continue Reading

Trending