Connect with us

tech

വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സംവിധാനവുമായി ഷവോമി

എം.ഐ എയര്‍ ചാര്‍ജിന്റെ പ്രാഥമിക രൂപത്തില്‍ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാര്‍ജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക

Published

on

ഫോണുകള്‍ വായുവിലൂടെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയര്‍ ചാര്‍ജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വയറുകളോ, പാഡുകളോ, ചാര്‍ജിങ് സ്റ്റാന്‍ഡ് മുതലായവ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഷവോമിയുടെ എം.ഐ എയര്‍ ചാര്‍ജ് വഴി ഒരേസമയം ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താന്‍ ഇനിയും വൈകും.

എം.ഐ എയര്‍ ചാര്‍ജിന്റെ പ്രാഥമിക രൂപത്തില്‍ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാര്‍ജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. ‘ സ്പീക്കറുകള്‍, ഡെസ്‌ക് ലാമ്പുകള്‍, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈന്‍ വൈകാതെ വയര്‍ലെസ്സ് സംവിധാനത്തിലേക്ക് മാറും. ‘ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍

റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

on

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.

എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

News

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

Published

on

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.

ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.

 

Continue Reading

News

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

Published

on

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.

അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

 

 

Continue Reading

Trending