Connect with us

india

കര്‍ഷകര്‍ക്ക് സമ്പൂര്‍ണ പിന്തുണ; അണ്ണാ ഹസാരെ നാളെ മുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിന്

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാന്‍ സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ

Published

on

അഹമ്മദ്‌നഗര്‍: കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാന്‍ സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് നിരാഹാര സമരം നടത്തുന്നത്. അതത് പ്രദേശങ്ങളില്‍ തന്റെ അനുയായികളെല്ലാം പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉചിതമായ തീരുമാനമെടുത്തിട്ടില്ല. കര്‍ഷകരോട് സര്‍ക്കാര്‍ മൃദുസമീപനമല്ല സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കത്തുകളയച്ചിരുന്നു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.

 

 

india

അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്

85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. 

Published

on

ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍. അംബേദ്ക്കര്‍ 1940ല്‍ ആര്‍.എസ്.എസിന്റെ ശാഖ സന്ദര്‍ശിച്ചിരുന്നതായി അവകാശപ്പെട്ട് സംഘപരിവാര്‍. 85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.

ശാഖ സന്ദര്‍ശിച്ച അംബേദ്ക്കര്‍ അവിടുത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അതിനിടയിലാണ് തനിക്ക് ആര്‍.എസ്.എസുമായി ആത്മബന്ധമുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടതായി പറഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.

‘ഡോ. അംബേദ്കര്‍ 1940 ജനുവരി രണ്ടിന് സത്താറ ജില്ലയിലെ കരാഡിലെ ഒരു ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം  സ്വയംസംഘ സേവകരെ അഭിസംബോധന ചെയ്യുകയും ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.

ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആര്‍.എസ്.എസിനെക്കുറിച്ച് സ്വന്തം എന്ന തോന്നാലാണുണ്ടാവുന്നതെന്ന് സന്ദര്‍ശന വേളയില്‍ അംബേദ്കര്‍ പറഞ്ഞതായാണ് പ്രസ്താവനയില്‍ പറയുന്നത്. ‘ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഞാന്‍ സംഘത്തെ കാണുന്നത് സ്വന്തം എന്ന ബോധത്തോടെയാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.

1940 ജനുവരി ഒമ്പതിന് പൂനെയിലെ മറാത്തി ദിനപത്രമായ കേസരിയില്‍ ഡോ. അംബേദ്കറുടെ ആര്‍.എസ്.എസ് ശാഖാ സന്ദര്‍ശനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് വി.എസ്.കെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

india

യു.പിയില്‍ ഗോഹത്യ ആരോപിച്ച് കൊല: കൊല്ലപ്പെട്ടയാളുടെ സഹായി ഗോവധ കേസില്‍ അറസ്റ്റില്‍

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Published

on

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ൽ ഗോ​ഹ​ത്യ ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​യു​ടെ (37)കൂ​ട്ടാ​ളി​യാ​യ മു​സ്‍ലിം യു​വാ​വി​നെ ഗോ​വ​ധ കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഇ​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​ക്കും സ​ഹാ​യി മു​ഹ​മ്മ​ദ് അ​ദ്നാ​നു​മെ​തി​രെ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. അ​ദ്നാ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ചെ​യാ​ണ് ജ​ന​ക്കൂ​ട്ടം ഖു​റൈ​ശി​യെ ആ​ക്ര​മി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഖു​റൈ​ശി പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് ഭാ​ര്യ റി​സ്‍വാ​ന പ​റ​ഞ്ഞു.

എ​ന്തി​നാ​ണ് ആ​ൾ​ക്കൂ​ട്ടം ഇ​ത്ര ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും മ​നു​ഷ്യ​ജീ​വ​ന് ഇ​ത്ര വി​ല​യി​ല്ലാ​താ​യോ എ​ന്നും ഭാ​ര്യാ​സ​ഹോ​ദ​രി മ​സൂ​മ ജ​മാ​ൽ ചോ​ദി​ച്ചു.

Continue Reading

india

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന്

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Published

on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം (സ്‌പെഡെക്‌സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിങ്. രാവിലെ 9-10ന് ഇടയിലായിരിക്കും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്.

സ്‌പേസ് ഡോക്കിങ് ദൗത്യം വിജയിച്ചാല്‍ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. ഡോക്കിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

 

 

Continue Reading

Trending