Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

Published

on

സംസ്ഥാനത്ത് ഇന്ന് 6036 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര് 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര് 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 69 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 92,58,401 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3607 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 762, കോഴിക്കോട് 731, കോട്ടയം 557, കൊല്ലം 537, പത്തനംതിട്ട 408, തൃശൂര് 423, മലപ്പുറം 390, തിരുവനന്തപുരം 271, കണ്ണൂര് 286, ഇടുക്കി 303, വയനാട് 283, ആലപ്പുഴ 278, പാലക്കാട് 101, കാസര്ഗോഡ് 121 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 14, തിരുവനന്തപുരം 7, കോഴിക്കോട് 6, എറണാകുളം, തൃശൂര്, പാലക്കാട് 3 വീതം, വയനാട് 2, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 345, കൊല്ലം 138, പത്തനംതിട്ട 224, ആലപ്പുഴ 395, കോട്ടയം 320, ഇടുക്കി 325, എറണാകുളം 1045, തൃശൂര് 383, പാലക്കാട് 268, മലപ്പുറം 570, കോഴിക്കോട് 593, വയനാട് 177, കണ്ണൂര് 340, കാസര്ഗോഡ് 50 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,02,063 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 12,226 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1453 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല് (കണ്ടൈന്മെന്റ് വാര്ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്ഡ് 8), കൊല്ലം ജില്ലയിലെ മണ്ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 407 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്കൂളുകൾക്ക് അവധി

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Continue Reading

kerala

വല്യച്ഛന്റെയും അച്ഛന്റെയും ശിക്ഷണത്തിൽ ചുവട് വെച്ച് നീരജ് കൃഷ്ണ

ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ.

Published

on

സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ. അച്ഛൻ ഹരികൃഷ്ണൻ ആണ് നീരജിന്റെ മിഴാവ് വാദ്യാൻ. വല്യച്ഛനായ ഇടനാട് രാജൻ നമ്പ്യാർ നീരജിന്റെ ഗുരുവും കൂടെയാണ്. വല്യച്ഛനോടോപ്പം ക്ഷേത്രങ്ങളിൽ ചാക്യാർകൂത്ത് സമർപ്പണങ്ങൾ കാണാൻ പോയിപ്പോയി ആണ് ചാക്യാർ കൂത്തിൽ പരിശീലനം നേടിയത്.
നാല് മാസത്തോളം മുടങ്ങാതെ ഉള്ള പരിശീലനമാണ് നീരജിനെ എ ഗ്രേഡിന് തുണച്ചത്. കഴിഞ്ഞ എറണാകുളം ജില്ലാതല കലോത്സവത്തിൽ ചെണ്ടമേളത്തിലും, പഞ്ചവാദ്യത്തിലും രണ്ടാം സ്ഥാനം നേടിയിരുന്നു നീരജ് കൃഷ്ണ.

Continue Reading

kerala

നാലാം വയസ്സിൽ മൊട്ടിട്ട പൈലറ്റ് മോഹം പൂവണിയിച്ച് മുഹമ്മദ് അഫ്നാൻ

മാനവിക വിഷയങ്ങൾ പഠിച്ചാലും മാനത്ത് പറക്കാം

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഏഴ് മണിക്കൂർ വിമാനം പറത്തിയ 19 കാരി ജുമാനയുടെ വൈറലായ പൈലറ്റ് പരിശീലന വാർത്തക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് ഇതാ 200 മണിക്കൂറിലധികം വിമാനം പറത്തൽ പൂർത്തിയാക്കി ഇൻ്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി മുഹമ്മദ് അഫ്നാൻ.

പൈലറ്റ് പരിശീലനത്തിന് ചേരാൻ പ്ലസ് ടു വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാൻ ഹ്യൂമാനിറ്റീസ് പഠനം കഴിഞ്ഞ് സ്വന്തമായി സയൻസ് പഠിച്ചെടുത്താണ് ഈ മിടുക്കൻ ഉയർന്ന ഈ നേട്ടം കൊയ്തത്. നാലാം വയസ് മുതൽ അഫ്നാൻ്റെ മനസിൽ മൊട്ടിട്ട മോഹമായിരുന്നു പൈലറ്റാവുക എന്നത്. കഠിനമായ പരിശ്രമത്തിലുടെ ഇരുപത്തൊന്നാം വയസിൽ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് അഫ്നാൻ .

സാധാരണ കുടുംബത്തിൽ പിറന്ന് പൊതുവിദ്യാലയത്തിൽ പഠിച്ച് ഉന്നതമായ നേട്ടം കൈവരിച്ചതിന് പിന്നിൽ കഠിനാധ്വാനവും മാതാപിതാക്കളുടെ ശക്തമായ പിന്തുണയുമാണ് തുണയായ തെന്ന് അഫ്നാൻ പറയുന്നു.

മലപ്പുറം ഹാജിയാർ പള്ളിയിലെ മൊത്ത വിതരണ കമ്പനിയിലെ സെയിൽമാനായ വടക്കേവീട്ടിൽ അൻവറിൻ്റെയും വീട്ടമ്മയായ സാജിതയുടെയും രണ്ട് മക്കളിൽ മൂത്ത മകനായ അഫ്നാൻ നാലാം ക്ലാസ് വരെ മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കൽ എൽ.പി.സ്കൂളിലും ഏഴാം ക്ലാസ് വരെ പാണക്കാട് എം.യു. എ.യു.പി.എ സിലും മേൽമുറി എം.എം.ഇ.ടി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ ഫുൾ എപ്ലസ് നേടി.

ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് ഫുട്ബോൾ കളിക്കാരനായിരുന്ന അഫ്നാൻ സ്കൂളിലെ ക്രിക്കറ്റ് ടീമിൻ്റെ ക്വാപ്റ്റനും എൻ.സി.സിയിൽ രാജ്യ പുരസ്ക്കാർ ജേതാവും, ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ് ക്ലാപ്റ്റനുമായിരുന്നു. മലപ്പുറം ബോയ്സ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹംന ഏക സഹോദരിയാണ്.

കൃത്യമായ ഗൈഡൻസിൻ്റെ കുറവ് കൊണ്ടാകാം പൈലറ്റ് പരിശീലന കോഴ്സിന് സയൻസ് പഠിക്കണമെന്ന് പ്ലസ് ടു പഠനത്തിൻ്റെ പാതി സമയത്താണ് അറിയുന്നത്. തുടർന്നാണ് 2021ൽ കോഴിക്കോട് കാപ്റ്റൻസ് വിൻഡോ അക്കാഡമിയിൽ ബേസിക് പൈലറ്റ് കോഴ്സിന് ചേർന്നത്. ഇതിൻ്റെ കൂടെ തന്നെ നാഷണൽ ഓപ്പൺ സ്കൂൾ വഴി സയൻസ് കൂടി എഴുതിയെടുക്കുകയായിരുന്നു. പ്രാരംഭ പൈലറ്റ് കോഴ്സ് പൂർത്തീകരിച്ച ശേഷം 2023 ജൂലായ് മുതൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഇൻവേർഷൻ ഫ്ലൈറ്റ് അക്കാഡമിയിൽ പറക്കൽ പരിശീലനത്തിന് ചേർന്നു.2024 ജൂലായിൽ 200 മണിക്കൂർ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തി പഞ്ചാബിലെ പാട്യാല ഇന്ത്യൻ ഏവിയേഷൻ ഫ്ലയിംഗ് ക്ലബിൽ ചേർന്ന് ഇന്ത്യയിലെ ലൈസൻസും നേടി.

ഇപ്പോൾ എയർ ഇന്ത്യയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്നാൻ പുതുവർഷത്തിൽ തൻ്റെ അധ്യാപകരെ കാണാൻ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അഫ്നാന് സ്കൂൾ കരിയർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളുമായി തൻ്റെ വിജയഗാഥയെ കുറിച്ച് അഫ്നാൻ ഏറെ നേരം സംവദിച്ചു.

Continue Reading

Trending