Connect with us

kerala

നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന്റെ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു

Published

on

കണ്ണൂര്‍: ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിൽ’; ഉമാ തോമസ് വെന്റിലേറ്ററിൽ തുടരുന്നു

അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു

Published

on

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. ആരോ​ഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വാരിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ‘തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകളുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്, വിദഗ്ധ പരിശോധനകൾ നടക്കുകയാണ്’- ഡോക്ടർമാർ പറഞ്ഞു.

24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. നില ​ഗുരുതരമാകുമെങ്കിൽ നിലവിലെ ചികിത്സരീതി മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദ​ഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

Continue Reading

kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു

Published

on

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും. യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ് മണിക്കൂറുകൾക്കകം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായിരുന്നു അമർ എന്ന് അയൽവാസി പ്രതികരിച്ചു. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നും ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി കൂട്ടിച്ചേർത്തു.

Continue Reading

kerala

സനദ് സ്വീകരിക്കാന്‍ ഒരാഴ്ച മാത്രം; മഹല്ല് ഖത്തീബിന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്

Published

on

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ മഹല്ല് ഖത്തീബിന് ദാരുണാന്ത്യം. വയനാട് ചെന്നലോട് മഹല്ല് ഖത്തീബായി പ്രവര്‍ത്തിക്കുന്ന കാപ്പാട് ചെട്ടിയാം വീട്ടില്‍ താഹിറിന്റെ മകന്‍ അത്തോളി കുടക്കല്ല് ദിറാര്‍ ഹൗസില്‍ മുഹമ്മദ് നഈം ഫൈസി(23)യാണ് മരിച്ചത്. കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്ന അരീക്കോട് സ്വദേശി ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നഈം ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ നിന്നും ജനുവരി ആദ്യവാരം സനദ് സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കാപ്പാട് മഖാം പള്ളിയില്‍ ഖബറടക്കി. മാതാവ്: റൈഹ. സഹോദരങ്ങള്‍: മുഹമ്മദ് തമീം, മുഹമദ് ജനിം.

Continue Reading

Trending