Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5051 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര് 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര് 151, കാസര്ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില് നിന്നും വന്ന 4 പേര്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില് നിന്നും വന്ന 47 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള് തുടര്പരിശോധനക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില് ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര് 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര് 111, കാസര്ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര് 5, കൊല്ലം, തൃശൂര് 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര് 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര് 458, കാസര്ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,81,935 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 11,435 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുന്സിപ്പാലിറ്റി (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്സിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആ അമ്മമാരുടെ കണ്ണീരിന് മുകളിലല്ല സർക്കാർ കോടികൾ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം: രാഹുല്‍ മാങ്കൂട്ടത്തില്‍

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയവുമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”കേസുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നമുക്കറിയാം. ആദ്യം സി.പി.എം. പറഞ്ഞത് തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. മുന്‍ എം.എല്‍.എ.യും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം. എന്ന കൊലയാളിസംഘടന ഏറ്റെടുക്കേണ്ടതുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. രണ്ടുകോടിയോളം രൂപയാണ് ഈ കൊലയാളികളെ സംരക്ഷിക്കാന്‍വേണ്ടി മാത്രം പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത്. ആ അമ്മമാരുടെയും പിതാക്കന്മാരുടെയും സഹോദരിമാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ അന്ന് പല നാറിയ കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീധരന്‍ വക്കീല്‍ ഒറ്റുകാരനായി. അദ്ദേഹം ഇനി കഴിക്കുന്ന ഓരോ വറ്റ് ചോറിനകത്തും ശരത്തിന്റെയും കൃപേഷിന്റെയും ചിതറിതെറിച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

സി.ബി.ഐ. വന്നതാണ് ശരിയെന്ന് നീതിപീഠം തന്നെ പറഞ്ഞിരിക്കുന്നത്. ഇതുവരെ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റവിമുക്തരായവര്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. എങ്ങനെയാണോ ഇതുവരെ ഈ കേസില്‍ നിയമപോരാട്ടം നടത്തിയത്, ഒട്ടും മടിയില്ലാതെ അത് തുടരും. ഞങ്ങള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ പൊതുഖജനാവിലെ കോടാനുകോടി രൂപയുടെ പണമില്ല. എന്നാല്‍, ഞങ്ങളുടെ സാധാരണപ്രവര്‍ത്തകര്‍ അന്നന്ന് പണിക്ക് പോയി കിട്ടുന്നതില്‍നിന്ന് ഒരുവിഹിതമെടുത്ത് ഈ കേസില്‍ നിയമപോരാട്ടം തുടരും”, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

Continue Reading

kerala

നിതീഷ് റെഡ്ഡിക്ക് കന്നി സെഞ്ച്വറി; വാഷിങ്ടണ്‍ സുന്ദറിന് ഫിഫ്റ്റി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

Published

on

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമായ ആന്ധ്രാ സ്വദേശി നിതീഷ് കുമാർ റെഡ്ഡിക്ക് മെല്‍ബൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 358ന് ഒന്‍പത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

രണ്ടാം ദിനം 164 ന് 5 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയും മറികടന്നു.

കന്നി അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടണ്‍ സുന്ദര്‍ ഒരറ്റത്ത് ശാന്തമായ പിന്തുണ നല്‍കുകയായിരുന്നു. 162 പന്തില്‍ നിന്നും 50 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് കുമാര്‍ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടര്‍ന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്‌സറുകമാണ് നിതീഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതവും നേഥന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Continue Reading

kerala

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സി.പി.എം, കൂട്ടുനിന്നത് സര്‍ക്കാര്‍’; വി.ഡി സതീശന്‍

കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. 

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം തിരികെ അടയ്ക്കാൻ തയ്യാറാവണം.പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ. പത്ത് പ്രതികളെ കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയും പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാബരൻ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെവി ഭാസ്ക്കരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ സിപിഎം നേതാക്കളാണ്. അടുത്ത വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി.

Continue Reading

Trending