Connect with us

india

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിങ് അന്തരിച്ചു

എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്

Published

on

ഡല്‍ഹി : മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.

നെഹ്‌റുഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി

എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്‍വകലാശാല കുട്ടിയില്‍ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.

ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.

കേസില്‍ സര്‍വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്‍മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് ആര്‍.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തും സര്‍വകലാശാല സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Continue Reading

india

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140ാം ജന്മദിനം

ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

Published

on

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസംബർ 28 ന് നൂറ്റിനാൽപതാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ൽ അലൻ ഒക്ടേവിയൻ ഹ്യൂമിൻ്റെ നേതൃത്വത്തിൽ രൂപിതമായ പാർട്ടി, രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇരുട്ടിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിൻ്റെ സ്വാതന്ത്യത്തിന്റെ ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച…. ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച്… ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കൾ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിൻ്റെ ജന്മദിനം ആഘോഷിക്കുന്നു.

Continue Reading

india

എന്റെ സഹോദരന്‍, അടുത്ത സുഹൃത്ത്‌; വികാരനിര്‍ഭരമായ കുറിപ്പുമായി മലേഷ്യന്‍ പ്രധാന മന്ത്രി

മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ വികാരനിർഭരമായ കുറിപ്പ്. മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

‘ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൻമോഹൻ അൽപം വേഗക്കുറവുള്ളയാളായിരിക്കാം. പക്ഷേ, നയതന്ത്രജ്ഞൻ എന്ന നിലയിൽ ഭാവിതലമുറയെക്കൂടി പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രഗല്ഭനായിരുന്നു. എന്നാൽ, എനിക്ക് ഇതിനെല്ലാം അപ്പുറമായിരുന്നു അദ്ദേഹം. ആ കഥ കൂടുതൽ ആർക്കും അറിയില്ല.

ഈ നിമിഷം മലേഷ്യൻ ജനത അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കഴിയുന്ന കാലം. അക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവാണ് മൻമോഹൻ. മറ്റാർക്കുമില്ലാത്ത ദയാവായ്പോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. മക്കളുടെ പഠനത്തിന് പ്രത്യേകിച്ചും മകൻ ഇഹ്സാന് സ്കോളർഷിപ് അദ്ദേഹം വാഗ്ദാനംചെയ്തു. പക്ഷേ, ഞാനത് മറ്റു ചില കാരണങ്ങളാൽ നിരസിച്ചു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

Continue Reading

Trending