Football
ഈ നൂറ്റാണ്ടിലെ മികച്ച താരം; മെസ്സിയെ പിന്തള്ളി റൊണാൾഡോക്ക് പുരസ്കാരം

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് സെഞ്ച്വറി’ പുരസ്കാരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബൈയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്കാരം സ്വീകരിച്ചത്. ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡവ്സ്കിക്കാണ് 2020-ലെ മികച്ച ഫുട്ബോളർക്കുള്ള ഗ്ലോബ് പുരസ്കാരം.
ഓൺലൈനിലൂടെ നടന്ന വോട്ടിങ്ങിലാണ് ക്രിസ്റ്റിയാനോടെ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തത്. 2020-ലെ മികച്ച ടീമായി ബയേൺ മ്യൂണിക്കിനെയും പരിശീലകനായി ഹാൻസ് ഡിറ്റർ ഫ്ളിക്കിനെയും തെരഞ്ഞെടുത്തു. നൂറ്റാണ്ടിന്റെ ക്ലബ്ബ് റയൽ മാഡ്രിഡും കോച്ച് പെപ് ഗ്വാർഡിയോളയുമാണ്. ജെറാഡ് പിക്വെ, ഇകേർ കസിയസ് എന്നിവർക്ക് പ്ലെയർ കരിയർ അവാർഡും നൽകി.
Congratulations to
GERARD PIQUÉ on being honoured with the Globe Soccer PLAYER CAREER AWARD
#GerardPique #GlobeSoccer @3gerardpique @DubaiSC @FCBarcelona @SeFutbol pic.twitter.com/uJbjtWsqFf
— Globe Soccer Awards (@Globe_Soccer) December 27, 2020
ദുബൈയിലെ ബുർജ് ഖലീഫയിൽ നടന്ന ചടങ്ങിൽ ലോക ഫുട്ബോളിലെയും പുറത്തെയും മികച്ച താരങ്ങൾ സംബന്ധിച്ചു. ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്, ബാഴ്സലോണ ഡിഫന്റർ ജെറാഡ് പിക്വെ, ലെവൻഡവ്സ്കി, മുൻ ലോക ബോക്സിങ് ചാമ്പ്യൻ ആമിർ ഖാൻ തുടങ്ങിയവർ സന്നിഹിതരായി.
പ്രൊഫഷണൽ ഫുട്ബോളിൽ താൻ ഇരുപതു വർഷം പിന്നിടുകയാണെന്നും ഈ നേട്ടം ഏറെ സന്തോഷം നൽകുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
‘ഇതൊരു അസാമാന്യമായ നേട്ടമാണ്. മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതെനിക്ക് നൽകുന്നു. ഏറ്റവും മികച്ച താരമെന്ന പേര് ലഭിക്കുക എന്നത് വലിയ ബഹുമതിയാണ്. ഇപ്പോഴത്തെ സാഹചര്യം മാറുകയും അടുത്തവർഷം കൂടുതൽ സന്തോഷം നമുക്കെല്ലാം ഉണ്ടാവുകയും ചെയ്യട്ടെ. ഇനിയും കൂടുതൽ വർഷങ്ങൾ കളിക്കണമെന്നാണ് എന്റെ ആഗ്രഹം.’ –
ക്രിസ്റ്റ്യാനോ പറഞ്ഞു.
Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.
Football
ഈ സീസണ് അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്സ് യുണൈറ്റഡ് ജഴ്സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.
ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള് ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.
2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന് 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള് ഏറ്റെടുത്തിരുന്നു.
ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു