Connect with us

gulf

ദുബായിലുള്ളവര്‍ക്ക് മടങ്ങേണ്ടി വരും സഊദിയില്‍ നിന്ന് പോകാം; തിരിച്ചുവരവ് നീളും

കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു. സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കി. അതേസമയം വിദേശങ്ങളില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രക്കാരുടെ വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. വിദേശ വിമാനങ്ങള്‍ക്ക് സഊദിയിലെത്തി യാത്രക്കാരെ കൊണ്ട് പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്രക്കാരെ സഊദിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല . ഇങ്ങിനെ സഊദി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്റ്റാഫുമായി സമ്പര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കി.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിമാന വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നില്ല.
അടിയന്തര ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകേണ്ടവര്‍ ഈ യാത്ര നിരോധം മൂലം കനത്ത ആശങ്കയിലായിരുന്നു. അതിന് താല്‍കാലികമായി പരിഹാരമായി. പക്ഷെ യാത്ര തിരിക്കുന്നവര്‍ക്ക് മടങ്ങി വരുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇങ്ങിനെ യാത്ര പോകുന്നവരിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം ഇന്നത്തെ തീരുമാനത്തിനായി കാതോര്‍ത്തിരുന്ന ദുബായ് വഴി സഊദിയിലേക്ക് യാത്ര തിരിച്ച നിരവധി പേര്‍ യാത്ര മുടങ്ങിയതിനാല്‍ ഭീതിയിലായി . ഇവര്‍ക്ക് എപ്പോള്‍ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം ബാക്കിയാണ്. ഇത് സംബന്ധമായി ഇന്നത്തെ അറിയിപ്പില്‍ സഊദി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇവരില്‍ പലര്‍ക്കും ദുബായില്‍ താമസിക്കാനുള്ള വിസിറ്റിംഗ് വിസ കാലാവധി തീര്‍ന്നവരും തീരാനായവരുമാണ്. യാത്രയെ കുറിച്ച് അവ്യക്തത തുടരുന്ന പക്ഷം ഇവര്‍ക്ക് തിരിച്ചുപോകേണ്ട ഗതികേടാണുണ്ടാവുക. വലിയ സാമ്പത്തിക ബാധ്യത വഹിച്ചാണ് പലരും ദുബായ് വഴി സഊദിയിലേക്ക് തിരിച്ചത്. ഇനിയും നീളുന്ന പക്ഷം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. തിരിച്ചുള്ള യാത്രക്കുള്ള ടിക്കറ്റിന് പോലും പണമില്ലാതെയാണ് പലരും ദുബായില്‍ കഴിയുന്നത്.

യാത്രാ മദ്ധ്യേ ദുബായില്‍ കുടുങ്ങിയവര്‍ക്ക് തുണയായി യു എ ഇ കെഎംസിസി പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കാനായി ദുബായിലെത്തിയ നിരവധി പേര്‍ക്കാണ് യു എ ഇ കെഎംസിസി അജ്മാനിലും മറ്റു എമിറേറ്റുകളിലും താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. സഊദി പ്രവാസികളുടെ അപ്രതീക്ഷിത യാത്രാ തടസ്സവും താമസ പ്രശ്‌നവും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി യു എ ഇ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുത്തിരിയിന്നു.

 

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

gulf

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

Published

on

കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ നിര്യാതനായി. താഴത്തങ്ങാടിയിലെ കിഴക്കെതിൽ കെ.എം. അക്ബർ (73) ആണ് അൽഖുദിൽ മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ഭാര്യ: സാബിറ അക്ബർ. മക്കൾ: സിയം അക്ബർ, പരേതയായ സബിത അക്ബർ. മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന്. അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

Trending