Connect with us

gulf

വാഹന ഉടമകള്‍ക്ക് ആശ്വാസം; രേഖകളുടെ കാലാവധി വീണ്ടും നീട്ടി

ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി

Published

on

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

 

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

gulf

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് രാ​ജാ​വ്

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Published

on

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട് ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കും മ​റ്റു ചെ​റു​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ട​വ​ർ​ക്കും, ബ​ദ​ൽ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​യ​വ​ർ​ക്കു​മാ​ണ് മാ​പ്പി​ൽ ഇ​ള​വ് ല​ഭി​ക്കു​ക.

മാ​പ്പു ല​ഭി​ച്ച​വ​ർ വീ​ണ്ടും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​വാ​നും രാ​ജാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ന്റെ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള രാ​ജാ​വി​ന്റെ താ​ൽ​പ​ര്യ​മാ​ണ് ഈ ​മാ​പ്പ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Continue Reading

gulf

ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ആ​ഹ്വാ​നം

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Published

on

മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന​ഗ്ന നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യോ ടെ​ലി​സ്കോ​പ്പി​ലൂ​ടെ​യോ അ​ന്നേ​ദി​വ​സം മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യി​ൽ ഹാ​ജ​റാ​യോ ഫോ​ണി​ലൂ​ടെ​യോ വി​വ​ര​മ​റി​യി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​പ്രീം കോ​ട​തി​വ്യ​ക്ത​മാ​ക്കി.

Continue Reading

Trending