Connect with us

kerala

‘ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി’; സ്‌കൂള്‍ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം,.10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍േദശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം,.10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കണം. വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലില്‍ വേണം. ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മറ്റുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്

ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത്.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോള്‍ സാനിറ്റൈസ് ചെയ്യണം.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമെങ്കില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.

കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക അകലം പാലിക്കണം.

മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം.

എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.

രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.

സ്‌കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം നിര്‍ബന്ധം. വാഹനങ്ങളില്‍ കയറും മുന്‍പ് തെര്‍മല്‍ പരിശോധന നടത്തണം. മാസ്‌ക് നിര്‍ബന്ധം.

വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കണം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠനപിന്തുണ നല്‍കാന്‍ റിസോഴ്‌സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.

ജനുവരി 15നകം 10ാം ക്ലാസിന്റെയും 30നകം 12ാം ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.

ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.

ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

kerala

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

Published

on

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending