Connect with us

News

വാക്‌സിന്‍ എടുത്ത ആളുകള്‍ മുതലയായാലും കമ്പനിക്ക് ഉത്തരവാദിത്തമില്ല; പരിഹാസവുമായി ബ്രസീല്‍ പ്രസിഡണ്ട്

വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം

Published

on

ബ്രസീലിയ: കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്‌ക്കെതിരെ ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം.

‘ഫൈസര്‍ കമ്പനിയുടെ കരാറില്‍നിന്ന് അതു വ്യക്തമാണ്. മരുന്നു കുത്തിവച്ച് നിങ്ങള്‍ മുതലയായി മാറിയാല്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും പുരുഷന്‍മാര്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലും കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കില്ല’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രസീലില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. 15 മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യം. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ജര്‍മന്‍ കമ്പനി ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിനിടെയാണ് പ്രസിഡന്റിന്റെ പരിഹാസം.

ജൂലൈയില്‍ ബോല്‍സോനാരോയ്ക്ക് കോവിഡ് പിടിപ്പെട്ടിരുന്നു. ബ്രസീലില്‍ ഇതുവരെ 72 ലക്ഷം ആളുകള്‍ക്കാണ് ബ്രസീലില്‍ കോവിഡ് പിടിപെട്ടത്. 185,000 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

എം.ടിയുടെ വിയോഗം: എസ്.ടി.യു പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ സമാപനം മാറ്റിവെച്ചു

Published

on

എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Continue Reading

international

ഗസ്സയില്‍ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട്

Published

on

സെന്‍ട്രല്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍-ഖുദ്സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍-ഔദ ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം.

മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, ഫാദി ഹസ്സൗന, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, അയ്മന്‍ അല്‍ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട ഭാര്യക്കൊപ്പമായിരുന്നു അയ്മന്‍ അല്‍ ജാദി ആശുപത്രിയില്‍ എത്തിയത്.

ഇവരുടെ ‘പ്രസ്’ എന്ന് എഴുതിയിരിക്കുന്ന വെള്ളനിറത്തിലുള്ള വാന്‍ കത്തി നശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടിട്ടുണ്ട്. വാനില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.

Continue Reading

kerala

ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നു: അബ്ദുസമദ് സമദാനി

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ്‌ലിം
ലീഗ് നേതാവും ലോക്‌സഭാ എം.പിയുമായ അബ്ദുസമദ് സമദാനി. ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നുവെന്ന് സമദാനി പറഞ്ഞു.

മഹാമേരു പോലെനിന്ന അപൂർവ മനുഷ്യൻ, കലാതിവർത്തി. സന്യാസിയെ പോലെയാണ് ചിലപ്പോൾ പെരുമാറിയിരുന്നത്. അദ്ദേഹത്തോട് മറുത്ത് എന്തെങ്കിലും പറഞ്ഞാൽ ചെറുചിരിയായിരിക്കും പ്രതികരണം. പക്ഷേ ഉള്ളിൽ വികാരങ്ങളുടെ കടൽ കൊണ്ടു നടന്നു.

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

 സമദാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപൂർവ്വത്തിൽ അപൂർവ്വമായി നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി വാസുദേവൻ നായർ. മാനവികതയുടെ പാഠപുസ്തകങ്ങളായിത്തീർന്ന അദ്ദേഹത്തിൻ്റെ രചനകൾ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും താപവും പകർന്നുനൽകി. സ്വത്വാ വിഷ്കാരത്തിൻ്റെ രാജശില്പിയായി എഴുത്തിൽ അദ്ദേഹം വിസ്മയം തീർത്തു. എം.ടി എന്നത് മലയാളത്തിനും മലയാളികൾക്കും മഹിതമായൊരു അനുഭവവും ഗൃഹാതുരമായൊരു അനുഭൂതിയുമാണ്.

ദേശീയ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ ‘ഇൻഡ്യയുടെ മഹാനായ കാവൽക്കാരൻ’ എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായത്. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും വലിയ കാവൽക്കാരനായിരുന്നു എം.ടി. അതോടൊപ്പം ഇന്ത്യയുടെ ആഴവും പരപ്പുമുൾക്കൊണ്ട ആ പ്രതിഭ ദേശാന്തരങ്ങളിൽ ദേശത്തിന്റെയും അതിൻ്റെ ദേശീയതയുടെയും മഹിമ പരത്തുകയും ചെയ്തു.

രാജ്യത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രശസ്ത എഴുത്തുകാരെ കൊണ്ടുവന്ന് തുഞ്ചൻ മഠത്തിലെ സാഹിത്യ ഉത്സവത്തിൽ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത എം.ടി ഭാരതീയ സാഹിത്യത്തിന്റെ സമഗ്രതയെയും സാകല്യത്തെയും മലയാളത്തിലേക്ക് കൊണ്ടുവരാനും ഭാഗ്യമുണ്ടായ എഴുത്തുകാരനാണ്. എത്രയോ ഹിന്ദി, ഉർദു എഴുത്തുകാർ എം.ടിയുടെ ക്ഷണപ്രകാരം തിരൂരിലെത്തി. ഭീഷ്മ സാഹ്നി, മജ്റൂഹ് സുൽത്താൻപുരി, അലി സർദാർ ജാഫ്രി, ഗുൽസാർ തുടങ്ങിയ എത്രയോ പേർ. അവർക്കെല്ലാം എം.ടി ആത്മമിത്രവുമായിരുന്നു. എം.ടി ഇല്ലായിരുന്നുവെങ്കിൽ അവരൊന്നും കേരളം കണികാണുകമായിരുന്നില്ല. എം.ടിക്ക് ശേഷം ഇനിയങ്ങനെയൊരു മഹത്തായ സാംസ്കാരികാനുഭവം അചിന്ത്യമാണ്.

തീവ്രമായ സ്വത്വബോധവും മാനുഷിക വികാരങ്ങളുടെ പ്രക്ഷുബ്ധതയും ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും കഥാപാത്രങ്ങളിലേക്ക് പകർന്നു കൊടുക്കുമ്പോഴുമെല്ലാം എം.ടി ഒരു വൈരാഗിയെ പോലെ നിസ്സംഗനായിരുന്നു. ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ നിസ്സംഗമായ ഒരു ചെറുപുഞ്ചിരി മാത്രം പ്രകടിപ്പിച്ച അദ്ദേഹം അക്കാര്യത്തിലും സംസ്കാരത്തിന്റെയും സ്വഭാവവിശേഷത്തിന്റെയും ഉന്നത നിലവാരമാണ് കാത്തുസൂക്ഷിച്ചത്.

എം.ടിയുമായി സാമിപ്യ സമ്പർക്കത്തിന് ഭാഗ്യമുണ്ടായതിലും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പത്തിനും സ്നേഹത്തിനും പത്രീഭൂതനാകാൻ സാധിച്ചതിലും അഭിമാനിക്കുന്നു. എം.ടിയുടെ അഗാധ ഹൃദയത്തിൽ നേടിയ ഇടത്തിലുള്ള കൃതാർത്ഥതയും ഒരു സായൂജ്യം പോലെ.

Continue Reading

Trending