Connect with us

main stories

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും

കബില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍, മനീഷ് തിവാരി, പി.ജെ കുര്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് കത്തില്‍ ഒപ്പിട്ടത്.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഇവരുമായി സോണിയ ചര്‍ച്ച നടത്തുമെന്നാണ് വിവരം. കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയത്.

ഇത് ആദ്യമായാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ചക്ക് സോണിയ തയ്യാറാവുന്നത്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് വിവരം.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയതെന്നാണ് സൂചന. ഈ വര്‍ഷം ഓഗസ്റ്റിലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ട 23 പേര്‍ ഒപ്പിട്ട കത്ത് സോണിയാ ഗാന്ധിക്ക് അയച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; എംടിക്ക് ആദരമായി പ്രധാനവേദിയുടെ പേര് എംടി-നിള

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും. ഭാരതപ്പുഴ എന്ന പേരിനെ എംടി-നിള എന്നാക്കി പുനര്‍നാമകരണം ചെയ്തു.

63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. നഗരത്തിലെ 25 വേദികളിലായി ഏകദേശം പതിനായിരം കുട്ടികള്‍ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങള്‍ അരങ്ങേറും.

 

Continue Reading

kerala

‘കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് മണിക്കൂറുകള്‍’; മൃദംഗ വിഷനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടികളെ മണിക്കൂറുകളോളം സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിരുന്നതായും കുടിക്കാന്‍ വെള്ളം പോലും നല്‍കാനുള്ള ക്രമീകരണം ഒരുക്കിയില്ലെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം ലഭിക്കുമെന്ന സംഘാടകര്‍ വാഗ്ദാനം നല്‍കിയതായും അധ്യാപകര്‍ സമ്മതിച്ചു. കുട്ടികളില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങിയതായും സംഘാടകര്‍ തന്നെ സമ്മതിക്കുന്ന തെളിവുകള്‍ പുറത്തുവന്നു.

പരിപാടിക്ക് വേണ്ടി 12,500 സാരികള്‍ സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയെന്നും എന്നാല്‍ ഒരു സാരിക്ക് തങ്ങള്‍ 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും കല്യാണ്‍ സില്‍ക്‌സും വിശദീകരണം നല്‍കി. എന്നാല്‍ സാരി ഒന്നിന് സംഘാടകര്‍ 1600 രൂപ വാങ്ങിയതായും കല്യാണ്‍ സില്‍ക്‌സ് വിശദീകരിച്ചു.

അതേസമയം, കേസില്‍ പ്രതികള്‍ക്കുമേല്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി.

Continue Reading

kerala

ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകര്‍ പൊലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്

മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Published

on

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മുഖ്യസംഘാടകര്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

പരിപാടിയില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. പകടകരമായ രീതിയിലാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാന്‍ കാരണമായെന്നും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഘടകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്‌തെന്ന ബിഎന്‍എസ് 110 വകുപ്പുകള്‍ ആണ് ചേര്‍ത്തിരുക്കുന്നത്. തുടര്‍ന്ന് സംഘാടകര്‍ കീഴടങ്ങണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

ഉമാതോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതില്‍ സംഘാടകര്‍ക്കെതിരെ നരഹത്യാകുറ്റത്തിനാണ് കേസ്. മൂന്ന് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തത്. നടി ദിവ്യാ ഉണ്ണി, നടന്‍ സിജോയ് വര്‍ഗീസ് എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Continue Reading

Trending