Connect with us

kerala

തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടെണ്ണിയപ്പോള്‍ ജയിച്ചു

തോല്‍ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു.

Published

on

കോഴിക്കോട്: തോറ്റെന്ന വാര്‍ത്ത കേട്ട് വീട്ടിലേക്ക് തിരിച്ചുപോയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടെണ്ണിയപ്പോള്‍ ജയിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. പി.എന്‍ അജിതക്കാണ് വേറിട്ട അനുഭവം. നടക്കാവ് ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ഡോ. അജിത ഫോണ്‍ വെക്കാനായി പുറത്തുനിര്‍ത്തിയിട്ട കാറിനടുത്തേക്ക് പോയപ്പോള്‍ കേട്ടത് തോറ്റെന്ന വാര്‍ത്തയാണ്.

യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റെന്ന് മൊബൈലില്‍ കണ്ടപ്പോള്‍ ഡോക്ടര്‍ കാറെടുത്ത് വീട്ടിലേക്ക് മടങ്ങി. പിന്നാലെ പലരുടെയും ആശ്വാസ സന്ദേശങ്ങളും വന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 11 മണിയായതോടെയാണ് അജിത മത്സരിക്കുന്ന ചേവായൂര്‍ ഡിവിഷനിലെ വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് അറിയുന്നത്.

കുറച്ചുകഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 32 വോട്ടുകള്‍ക്ക് മുന്നിലാണെന്ന വാര്‍ത്ത പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതോടെയാണ് ആശ്വാസമായതെന്ന് ഡോ.അജിത പറയുന്നു. തോല്‍ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു. പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി എണ്ണിക്കഴിഞ്ഞപ്പോള്‍ 27 വോട്ടുകള്‍ക്ക് ഡോ. അജിത ജയിച്ചെന്ന വാര്‍ത്തയും വന്നതോടെ ആദ്യത്തെ നിരാശ സന്തോഷത്തിന് വഴിമാറി.

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending