Connect with us

kerala

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ സിപിഎം അക്രമം

പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകരാണ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.

എല്‍ഡിഎഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരില്‍ വനിതാ സംവരണ വാര്‍ഡിലാണ് ലത സുരേഷ് മത്സരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.

തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയത്.

Published

on

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി ഹൈക്കോടതി. കാലാവധി ഡിസംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയത്.

വഖഫ് ബോര്‍ഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരാന്‍ ആറ് മാസത്തോളം സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി.

Continue Reading

kerala

കണ്ണൂരിൽ റെയിൽവേ യാത്രക്കാരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ

നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

Published

on

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

അതേസമയം നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റെയിൽവേയുടെ പരാതി.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കേ തിരൂരില്‍ ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു

രൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.

Published

on

പൂക്കയില്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിളിച്ച് മടങ്ങുകയായിരുന്ന യുവതി സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ തീ കത്തി നശിച്ചു. തിരൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.

തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ പുറകിൽ നിന്നും പുകയുയരുന്നത് കണ്ട ആളുകൾ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടനെ തന്നെ സ്കൂട്ടർ നിർത്തിയത് കൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു. ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്.

Continue Reading

Trending