Connect with us

main stories

മോദി സര്‍ക്കാറിന്റെ അടിത്തറയിളക്കി കര്‍ഷക പ്രക്ഷോഭം കത്തുന്നു; കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്ക്

ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം സംഘടനകള്‍ പിന്‍വാങ്ങി.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷക പ്രക്ഷോഭം കത്തുന്നു. താങ്ങുവില ഉറപ്പാക്കാമെന്നും ആശങ്കയുള്ള വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ‘ഡല്‍ഹി ചലോ’ എന്നു പേരിട്ട പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 14-ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് രണ്ടാഴ്ചപിന്നിട്ട പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷകനേതാവ് ദര്‍ശന്‍പാല്‍ സിങ് മാധ്യമങ്ങളെ അറിയിച്ചു. തലസ്ഥാനം കൂടുതല്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാര്‍ നീങ്ങുന്നത്. ശനിയാഴ്ച ഡല്‍ഹി-ജെയ്പുര്‍ ദേശീയപാതയും ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാതയും ഉപരോധിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ റോഡുകള്‍ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം സംഘടനകള്‍ പിന്‍വാങ്ങി. നിയമം പിന്‍വലിക്കാതെ ഇനി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ചൊവ്വാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ 13 കര്‍ഷകസംഘടനകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതില്‍ ക്ഷുഭിതരായാണ് ഇനി ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചത്.

 

india

‘നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു’:ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഭീകരതയ്ക്കെതിരായ ദൃഢമായ പ്രതികരണമായാണ് സൈനിക ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രശംസിച്ചത്.

Published

on

‘ഓപ്പറേഷന്‍ സിന്ദൂരി’ലൂടെ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ നിര്‍ണായക നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച സ്ട്രൈക്കുകള്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തോടുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു, കൂടാതെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമുള്ള ഒമ്പത് തീവ്രവാദ ക്യാമ്പുകളില്‍ കൃത്യമായ ആക്രമണം നടത്തുകയും ചെയ്തു.

ദേശീയ ഐക്യത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന കൂട്ടായ ദൃഢനിശ്ചയത്തിന്റെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കി. ഭീകരതയ്ക്കെതിരായ ദൃഢമായ പ്രതികരണമായാണ് സൈനിക ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രശംസിച്ചത്.

‘നമ്മുടെ സായുധ സേനയില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

പാകിസ്ഥാന്‍, പിഒകെ എന്നിവിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതയ്ക്കെതിരെയും ഇന്ത്യയ്ക്ക് അചഞ്ചലമായ ദേശീയ നയമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

‘അവരുടെ ദൃഢനിശ്ചയത്തെയും ധീരതയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നിലകൊള്ളുന്നു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ

പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞമാസം 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം കനത്തിരുന്നു. തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.

Continue Reading

kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

Continue Reading

Trending