Connect with us

Culture

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുനവ്വറലി തങ്ങള്‍

1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം.

Published

on

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അപൂര്‍വ്വമായ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സുന്ദരമായ ഒരു ഓര്‍മച്ചിത്രം എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

Image may contain: 10 people, people standing and wedding

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, മുനവ്വറലി ശിഹാബ് തങ്ങള്‍, നഈം അലി ശിഹാബ് തങ്ങള്‍, പിവി മുഹമ്മദ് അരീക്കോട് തുടങ്ങിയവരാണ് ഫോട്ടോയിലുള്ളത്.

1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം. വധുവിന്റെ വീട്ടില്‍ നിന്നെടുത്ത ഫോട്ടോയാണ് തങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അമ്മയെ തേടിയുള്ള യാത്ര എന്നെ ഇസ്ലാമിൽ എത്തിച്ചു; മതം മാറ്റം അച്ഛൻ എതിർത്തില്ല’: യുവൻ ശങ്കർ രാജ

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്

Published

on

തമിഴിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സം​ഗീത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാ‌മിലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് തന്നെ ഇസ്ലാമിൽ എത്തിച്ചത് എന്നുമാണ് യുവൻ പറയുന്നത്.

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്. 2013വരെ താൻ തുടർച്ചയായി കരയുമായിരുന്നു. തന്റെ ജോലിയിൽ ശ്രദ്ധിക്കാനായില്ലെന്നും കടുത്ത പരാജയത്തിലൂടെ കടന്നുപോയെന്നുമാണ് യുവൻ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത വിയോഗമാണ് എന്നെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. ചില വര്‍ക്കിന്റെ കാര്യത്തിനായി എനിക്ക് മുംബൈയിലേക്ക് വരുണമായിരുന്നു. തിരിച്ച് ചെന്നൈയില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് കടുത്ത ചുമ ആരംഭിച്ചു. ഞാനും സഹോദരിയും ചേര്‍ന്ന് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെ കൈപിടിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കൈഊര്‍ന്നു വീണു. കരയുന്നതിനൊപ്പം അമ്മയുടെ ആത്മാവ് എവിടെയാണ് പോയത് എന്ന് ഞാന്‍ അമ്പരപ്പെട്ടു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്നെ അള്ളാഹുവില്‍ എത്തിയത്.

അമ്മയുടെ മരണശേഷം ഞാന്‍ ഒരു ‘ലോസ്റ്റ് ചൈല്‍ഡ്’ ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ മരണശേഷം മദ്യപാനത്തിലും പുകവലിയിലും അഭയം കണ്ടെത്തി. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്‍ പറഞ്ഞു.

‘പെട്ടെന്ന് ഒരുനാള്‍ തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതം മാറുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഏറ്റവും അവസാനം ഞാന്‍ ഇത് പറഞ്ഞത് അച്ഛനോടാണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു.

Continue Reading

Culture

പോപ്പ് ഗായകന്‍ ലിയാം പെയ്‌നെ ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ച നിലയിലാണ് ലിയാം പെയ്‌നിനെ കണ്ടെത്തിയതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.

Published

on

മുന്‍ പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ ബ്യൂണസ് അയേഴ്‌സിലെ ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍. ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ച നിലയിലാണ് ലിയാം പെയ്‌നിനെ കണ്ടെത്തിയതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു. ഹോട്ടലിലേക്ക് തങ്ങളെ വിളിച്ചുവരുത്തിയതായും അവിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തില്‍പെട്ട ആക്രമണകാരിയായ ഒരാള്‍ ഉള്ളതായി അറിയിപ്പ് ലഭിച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പോപ്പ് ബാന്‍ഡായിരുന്ന ‘വണ്‍ ഡയറക്ഷ’ന്റെ ഭാഗമായി ഹാരി സ്‌റ്റൈല്‍സ്, സെയ്ന്‍ മാലിക്, നിയാല്‍ ഹൊറാന്‍, ലൂയിസ് ടോംലിന്‍സണ്‍ എന്നിവര്‍ക്കൊപ്പമാണ് പെയ്‌നും വളര്‍ന്നത്. 2010ലെ ‘എക്‌സ് ഫാക്ടര്‍ മ്യൂസിക് മത്സര ഷോ’യുടെ ബ്രിട്ടീഷ് പതിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ബാന്‍ഡ് ആരംഭിച്ചത്. എന്നാല്‍, 2016 ല്‍ ഗ്രൂപ്പ്ിനെ പിരിച്ച് വിടുകയായിരുന്നു.

ഈ മാസം ആദ്യം ബ്യൂണസ് അയേഴ്‌സില്‍ പെയ്ന്‍ നിയാല്‍ ഹൊറന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലഹരിക്കടിപ്പെട്ടതിനെ തുടര്‍ന്ന് ആസക്തിയുമായി മല്ലിടുന്നതിനെക്കുറിച്ചും പുനരധിവാസ കേന്ദ്രത്തില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Continue Reading

kerala

‘പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല.

Published

on

നിയമസഭാ സ്പീക്കറുടെ ഇടപെടൽ ആശങ്കാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് കത്തയച്ചത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല. സ്പീക്കറുടെ ഇടപെടൽ നിയമസഭാ ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമെന്നും ആരോപണമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ ഭരണ- പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില്‍ സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്‌വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം അത്യന്തം ഖേദകരമാണ്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും കത്തിൽ പറയുന്നു.

Continue Reading

Trending