Connect with us

News

കോവിഡ് വാക്‌സിന്‍ ആദ്യം അമേരിക്കക്ക് വേണം; ഉത്തരവിറക്കി ട്രംപ്

കൊവിഡ് വാക്‌സിന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Published

on

വാഷിങ്ടണ്‍; കൊവിഡ് വാക്‌സിന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.എന്നാല്‍ അമേരിക്കയല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ കമ്ബനികള്‍ മറ്റ് രാജ്യങ്ങളുമായ കരാറില്‍ എത്തിയതിനാല്‍ ഇത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. അതുകൊണ്ട് തന്നെ ഉത്തരവിനെതിരെ നിയമ നടപടികള്‍ക്ക് സാധ്യത ഉണ്ടെന്ന നിരീക്ഷണവും ഉയരുന്നുണഅട്.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും രോഗപ്രതിരോധം കൈവരിക്കുന്നതിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസിന് ആശങ്കയുണ്ട്. ഫെബ്രുവരി അവസാനത്തോടെ 100 മില്യന്‍ ജനങ്ങള്‍ക്കും ജൂണ്‍ അവസാനത്തോടെ രാജ്യമെമ്ബാടുമുള്ള ജനങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനായിരുന്നു വൈറ്റ് ഹൗസ് പദ്ധതി.

അതേസമയം ഇപ്പോള്‍ നടക്കുന്ന ഉഭയകക്ഷി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡെലവെയറിലെ വില്‍മിംഗ്ടണിലുള്ള തന്റെ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.ഭരണത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ കുറഞ്ഞത് 100 ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുമെന്നും ബൈഡന്‍ പ്രതിജ്ഞയെടുത്തു.വാക്‌സിന്‍ എത്തിക്കുന്നതിന് ആവശ്യമായ ധനസഹായം കണ്ടെത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ വാക്‌സിന്‍ വിതരണം അവതാളത്തിലാകുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending