Connect with us

india

‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അറസ്റ്റ് ചെയ്യൂ’; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്

വിവാദ നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവിന്റെ വെല്ലുവിളി

Published

on

പട്‌ന : ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെതിരേ തേജസ്വി യാദവ്. വിവാദ നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവിന്റെ വെല്ലുവിളി.

തേജസ്വി യാദവിനും പ്രതിപക്ഷത്തെ മഹാസഖ്യത്തില്‍ നിന്നുള്ള 18 നേതാക്കള്‍ക്കുമെതിരെ കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് നിതീഷ് കുമാറിനെ ഭീരു എന്നാണ് തേജസ്വി യാദവ് വിളിച്ചത്.

‘ബിഹാര്‍ സര്‍ക്കാരിനെ നയിക്കുന്ന ഭീരുവായ മുഖ്യമന്ത്രി തങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതും കര്‍ഷകരുടെ ശബ്ദത്തിനൊപ്പം നിന്നതിന്. നിങ്ങള്‍ക്ക് ശരിക്കും അധികാരം ഉണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ തന്നെ സ്വയം കീഴടങ്ങാം. കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും ഞാന്‍ തയ്യാറാണ്’, തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

‘കര്‍ഷകര്‍ക്കൊപ്പം നിന്നതിന് തേജ്‌സ്വി യാദവിനെതിരേ കേസെടുത്ത ബിഹാറിലെ സര്‍ക്കാര്‍ അവരുടെ ദ്വന്ദസ്വഭാവം കാണിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കുവേണ്ടിയയാതിനാല്‍ അത്തരം ആയിരം എഫ്‌ഐആറുകളെപ്പോലും തങ്ങള്‍ ഭയക്കുന്നില്ല’, തേജസ്വി യാദവ് പറഞ്ഞു.സാമൂഹിക അകലം പാലിക്കാതെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിന്റെ ദൃശ്യം കഴിഞ്ഞ ദിവസം ആര്‍ജെഡി ട്വീറ്റ് ചെയ്തിരുന്നു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മന്‍മോഹന്‍ സിംഗ് ; പ്രിയങ്കാ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ഗാന്ധി തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

Continue Reading

india

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്; വി.ഡി സതീശന്‍

നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍

Published

on

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തതനായ നേതാവായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിംഗ്; കെ.സുധാകരന്‍

അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു

Published

on

തിരുവനന്തപുരം: ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിംഗിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിംഗ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിംഗ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം, വിദ്യാഭ്യാസ അവകാശ ബില്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ നടപ്പാക്കിയവയായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലര്‍ത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending