Connect with us

Football

‘ഒരു ദിവസം നമ്മള്‍ ഒന്നിച്ച് ആകാശത്ത് പന്തുതട്ടും’; പെലെ

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു

Published

on

സാവോ പോളോ: ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു.

ലോകം ആരാധനയോടെ ഉറ്റുനോക്കിയ രണ്ടു ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മാറഡോണയും പെലെയും. പെലെ എണ്‍പതാം പിറന്നാളും മാറഡോണ അറുപതാം പിറന്നാളും ഈ അടുത്താണ് ആഘോഷിച്ചത്. മറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. 2000-ത്തില്‍ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മറഡോണയെയും സംയുക്തമായി ഫിഫ തിരഞ്ഞെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ (60) അന്തരിച്ചത്. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയെ തേടിയെത്തുകയും ചെയ്തു.

ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Trending