Connect with us

kerala

സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 560 ഹോട്ട്‌സ്‌പോട്ടുകള്‍

3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61), കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60), കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54), തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി (80), പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74), മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43), കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി (84), വിലുപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 609, മലപ്പുറം 733, കോഴിക്കോട് 668, തൃശൂര്‍ 464, പാലക്കാട് 269, കൊല്ലം 458, കോട്ടയം 419, തിരുവനന്തപുരം 271, ആലപ്പുഴ 375, പത്തനംതിട്ട 165, കണ്ണൂര്‍ 166, ഇടുക്കി 160, വയനാട് 141, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 609, കൊല്ലം 681, പത്തനംതിട്ട 167, ആലപ്പുഴ 919, കോട്ടയം 271, ഇടുക്കി 72, എറണാകുളം 658, തൃശൂര്‍ 680, പാലക്കാട് 590, മലപ്പുറം 740, കോഴിക്കോട് 622, വയനാട് 79, കണ്ണൂര്‍ 473, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗോപന്‍ സ്വാമിയുടെ മരണം; ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുക്കും

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യം കാണുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നും. ജീവനോടെ സമാധി ഇരുത്തിയതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗോപന്‍ സ്വാമി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂജാരിയായ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയച്ചത്.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാല്‍ സമാധിയായ വിവരം അറിയിച്ചില്ലെന്ന് കുടുംബം വാദിക്കുന്നു. വീടിനു സമീപത്താണ് മൃതദേഹം സംസ്‌കരിച്ചത്. പരാതി ലഭിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഘിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം

Published

on

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം തുടങ്ങി. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്.

കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.

 

Continue Reading

kerala

പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

തൃശൂര്‍ പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം ഡാമിലേക്ക് വീണ നാല് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം. കുട്ടികള്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാല് പേരെയും തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍നിലെത്തിച്ചു.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

ബാക്കി മൂന്ന് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് കുട്ടികള്‍ എത്തിയത്. എന്നാല്‍ ഇതിനിടെ ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനായി കുട്ടികള്‍ പോവുകയായിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പോരും അപകടത്തില്‍പ്പെടുകയായിരുന്നു. നിമയുടെ സഹോദരി നാട്ടുകാരെ അപകട വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

 

Continue Reading

Trending