Connect with us

india

ഐഎഎസ് ടോപ്പര്‍ ദമ്പതികളായ ടിന ദാബിയും അതാര്‍ ആമിര്‍ ഖാനും വേര്‍പിരിയുന്നു

പരിശീലന കാലയളവില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2018ലായിരുന്നു വിവാഹം.

Published

on

ജെയ്പൂര്‍: 2015ലെ ഐഎഎസ് പരീക്ഷയിലെ ടോപ്പര്‍മാരായ ടിന ദാബിയും അതാര്‍ ആമിര്‍ഖാനും ജീവിതത്തില്‍ വഴി പിരിയുന്നു. ജയ്പൂരിലെ കുടുംബ കോടതിയിലാണ് ഇവര്‍ ഉഭയസമ്മത പ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

യുപിഎസ്‌സി പരീക്ഷയില്‍ ടിന ഒന്നാമതായിരുന്നു. അതിലേറെ വാര്‍ത്തയായത് സഹപാഠി ആമിറുമായുള്ള അവരുടെ വിവാഹമായിരുന്നു. കശ്മീരിയാണ് ആമിര്‍. പരിശീലന കാലയളവില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2018ലായിരുന്നു വിവാഹം.

രാജസ്ഥാന്‍ കേഡറിലായിരുന്നു ഇവരുടെ ആദ്യ നിയമനം. 2018 ഒക്ടോബറില്‍ ഭില്‍വാരയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ആയായിരുന്നു ടിനയുടെ ഔദ്യോഗിക ജീവിതം. ആഴ്ചകള്‍ക്ക് ശേഷം ഭില്‍വാരയില്‍ തന്നെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയി ആയിരുന്നു ആമിറിന്റെ നിയമനം.

നിലവില്‍ ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ടിന. ഇജിഎസ് സിഇഒ ആണ് ആമിര്‍. നേരത്തെ, ഇവരുടെ വിവാഹത്തെ ലവ് ജിഹാദാണെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

Trending