Connect with us

kerala

ഇന്ന് 6419 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 67,369 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂര്‍ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂര്‍ 153, വയനാട് 148, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യാത്രക്കാരെ വലച്ച് ഐആര്‍സിടിസി; വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതം

‘അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത്

Published

on

കോട്ടയം: ഐആര്‍സിടിസിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതമെന്ന് കണ്ടെത്തല്‍. മിക്ക യാത്രക്കാര്‍ക്കും ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഇത്തരം ഔട്ടേജുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റെക്ടര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത്.

വെബ്സൈറ്റിലാണ് ഏറ്റവുംകൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണു വിവരം. അതേസമയം, വിഷയത്തില്‍ ഐആര്‍സിടിസി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Continue Reading

kerala

മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടി; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം : മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി.

 

Continue Reading

kerala

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്‌

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.

Published

on

കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.

കര്‍ണാടകയിലെ ലക്ഷ്മിദേവി നഗര്‍ ഏരിയയിലാണ് സംഭവമുണ്ടായത്. മുട്ടയേറ് ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുട്ടയേറ് നടന്നതിന് പിന്നാലെ എം.എല്‍.എ കെ.സി ജനറല്‍ ആശുപത്രിയി?ലെത്തി ചികിത്സ തേടി. അര്‍ധരാത്രി വരെ അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നുവെന്നാണ് വിവരം. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു എം.എല്‍.എ.

Continue Reading

Trending