Connect with us

kerala

പഠിപ്പും തന്റേടവുമുള്ള പെണ്ണുശിരുകള്‍; മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയാകുമ്പോള്‍

മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ വനിതാവിഭാഗമായ ഹരിതയാണ് പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഹരിതയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി നിരവധി ചെറുപ്പക്കാരികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

Published

on

തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്ന വേളയില്‍ മുസ്‌ലിം ലീഗ് ഇനി എന്തു ചെയ്യും എന്ന് ബേജാറു കൂട്ടിയ ഒരുപാട് പേരുണ്ടായിരുന്നു. ലീഗിന്റെ കാര്യം പോക്കാണ് എന്നു പറഞ്ഞു നടന്നവരും ഏറെ. ഭര്‍ത്താക്കന്മാരുടെ പടം വച്ച് ഭാര്യമാര്‍ക്ക് വോട്ടുപിടിക്കാന്‍ ആവശ്യപ്പെടുന്ന പാര്‍ട്ടി എന്ന പഴി ഈ തെരഞ്ഞെടുപ്പിലും കേട്ടു, ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിന്ന്.

സ്ത്രീയും അവരുടെ അധികാര പ്രാതിനിധ്യവും മുമ്പത്തേക്കാള്‍ ഏറെ അപഗ്രഥനം ചെയ്യപ്പെടുന്ന വേളയിലാണ് ത്രിതല തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയാകുന്നത്. പതിവു മുഖങ്ങള്‍ കൊണ്ടല്ല, ചുറുചുറുക്കും ഉശിരുമുള്ള പെണ്ണുങ്ങളുടെ സാന്നിധ്യം കൊണ്ട്.

പഠിപ്പും തന്റേടവുമുള്ള പെണ്‍കുട്ടികളാണ് ഇത്തവണ ലീഗിന്റെ പട്ടികയ്ക്ക് ചേലു കൂട്ടിയത്. അതില്‍ സിഎച്ചിന്റെ ജന്മനാടായ അത്തോളിയില്‍ അങ്കത്തിനിറങ്ങുന്ന അനഘ നരിക്കുനി മുതല്‍ ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തസ്‌നി വരെയുണ്ട്.

വനിതകളുടെ കടന്നു വരവിനെ കുറിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സുഹറ മമ്പാട് എഴുതുന്നത് ഇങ്ങനെ;

‘ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് വനിതാ സംവരണം വന്നപ്പോള്‍ പരിഹാസത്തോടെ ലീഗ് ഇനിയെന്തു ചെയ്യും ? ലീഗിനു മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടുമോ? എന്നൊക്കെ ചോദിച്ചവര്‍ പിന്നീട് കണ്ടത് ലീഗിന്റെ വനിതാ ജനപ്രതിനിധികള്‍ നടത്തിയ ഔട്ട്സ്റ്റാന്‍ഡിങ് പെര്‍മോന്‍സ് ആയിരുന്നു. ഞങ്ങളില്‍ പലരും ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷങ്ങള്‍ ജനപ്രതിനിധികളായി. ഇന്ന് ആ തലമുറയും മാറുകയാണു. ഇന്ന് ഞങ്ങളുടെ കുട്ടികള്‍ ജനാധിപത്യ മത്സര രംഗത്തേക്കെത്തുന്നു അവര്‍ ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്’

പുതുതലമുറയിലെ സ്വപനങ്ങളെ കുറിച്ച് സുഹറ എഴുതുന്നത് ഇങ്ങനെയാണ്; ‘പുതിയ തലമുറയുടെ സ്വപ്‌നങ്ങള്‍ ഇതൊന്നുമല്ല. അവര്‍ ആകാശവും നക്ഷത്രങ്ങളും ലക്ഷ്യം വച്ചവരാണു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ കൂടുതലാവും. ഇനി നമ്മുടെ നാടുകള്‍ ആ സ്വപ്‌നങ്ങളിലേക്ക് ചുവടുവെക്കും. അവര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഓരോ കാല്‍വെപ്പിലും ഞങ്ങളുണ്ടാവും. ഞങ്ങള്‍ തരണം ചെയ്തതോ തട്ടിനിന്നതോ ആയ കടമ്പകളില്‍ അവര്‍ക്കൊപ്പമുണ്ടാവും. അവരൊരിക്കലും വീഴില്ല, വീഴാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്‌നങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ പൂര്‍ത്തീകരിക്കും’.

മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ വനിതാവിഭാഗമായ ഹരിതയാണ് പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഹരിതയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി നിരവധി ചെറുപ്പക്കാരികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി വയനാട് ജില്ലാ പഞ്ചായത്തിലേക്ക് പനമരം ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഗവേഷക വിദ്യാര്‍ത്ഥിനിയാണ് മുഫീദ. സംഘടനയുടെ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷിറ പെരിന്തല്‍മണ്ണ ബ്ലോക് പഞ്ചായത്തിലെ തിരൂര്‍ക്കാട് ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അനഘ നരിക്കുനി കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നു. സിഎച്ച് മുഹമ്മദ് കോയയുടെ ജന്മനാടില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത് എന്ന വൈകാരിക തലവുമുണ്ട്.

കണ്ണൂരില്‍ ഹരിത ജില്ലാ പ്രസിഡണ്ട് അസ്മിന അഷ്‌റഫ് പരിയാരം ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു. കല്യാശേരി ബ്ലോക് പഞ്ചായത്ത് ഏഴോം ഡിവിഷനില്‍ നിന്ന് നഹല സഹീദ്, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയ വാര്‍ഡില്‍ നിന്ന് ഷഹീദ റാഷിദ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജസ്ഥാനില്‍ മൂന്നരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക്

രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

Published

on

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നരവയസ്സുകാരിക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക് കടന്നു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ കുട്ടിയെ 30 അടി മുകളിലേക്ക് എത്തിച്ചെന്നാണ് വിവരം.

Continue Reading

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

Trending