Connect with us

Culture

ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തില്‍ അഭിമാനം; ഖദീജ റഹ്മാന്‍

വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

Published

on

ചെന്നൈ: ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഇപ്പോഴും അഭിമാനമുണ്ടെന്ന് സംഗീതേതിഹാസം എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍. പൊതുവേദികളില്‍ ബുര്‍ഖ ധരിച്ച് എത്തുന്ന ഇവര്‍ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഖദീജ റഹ്മാന്‍ മനസ്സു തുറന്നത്. ഖദീജ പാടി പുറത്തിറക്കിയ ഫരിഷ്‌തോ എന്ന മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘മുഖം മറച്ചതിന്റെ പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉണ്ടായപ്പോള്‍ ആദ്യം സങ്കടവും പ്രയാസവും തോന്നിയിരുന്നു. വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്’ – ഖദീജ പറഞ്ഞു.

നേരത്തെ ഖദീജയ്‌ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ രംഗത്തുവന്നിരുന്നു. എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടുന്നു എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്ത് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചാണല്ലോ അവര്‍ക്ക് പറയാനുള്ളത് എന്നാണ് ഖദീജ മറുപടി നല്‍കിയിരുന്നത്.

വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ബുര്‍ഖ ധരിച്ച ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

Film

ലോൾ; ഹൃസ്വ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’

Published

on

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’ (LOL – Laugh Out Love). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു.

ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ശബ്ദമിശ്രണം: രാജേഷ് എ.പി. കളറിസ്റ്റ്: വൈഷ്ണവ് ഡി. മുഖ്യ സംവിധാന സഹായി: സലിൽ റുക്കിയ അഷറഫ്. മുഖ്യഛായാഗ്രഹണ  സഹായി: അഖിൽ എസ്. ഷോർട്ട് ഫിലിം ഉടൻതന്നെ റിലീസ് ചെയ്യും. പി ആർ ഒ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായി

അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ ടി. ഒ. മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

Trending