Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലായി

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലായി.

തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളില്‍ ഒഴികെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവസാന ഘട്ടം. ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കും.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്

Published

on

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Continue Reading

kerala

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ക്ഷണിക്കപ്പെടാതെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലെത്തി സി.പി.എം നേതാവ്

മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്

Published

on

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്‍പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാ്? മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടിവരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണ സാധ്യതയുണ്ട്.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ 0.6 മുതല്‍ 0.9 മീറ്റര്‍ വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടിവരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Continue Reading

Trending